വിര്‍ജീനിയ: കനത്ത മഞ്ഞുമഴയില്‍ അമേരിക്കയിലെ തെക്ക് പടിഞ്ഞാറന്‍ മേഖലയില്‍ ജനജീവിതം ദുരിതതത്തിലായി. നോര്‍ത്ത് കരോലീന മുതല്‍ സൗത്ത് കരോലീന വരെയുള്ള തീര പ്രദേശത്ത് മഞ്ഞ് കൂമ്പാരമായി മാറുന്ന സ്ഥിതിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.വിര്‍ജീനിയ, നോര്‍ത്ത് കാരോലിന, സൗത്ത് കരോലിന സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ റോഡില്‍ നിന്ന് ഇഞ്ചുകള്‍ ഉയരത്തില്‍ മഞ്ഞ് രൂപപ്പെടും. ശനിയാഴ്ച രാവിലെ മുതല്‍ മഴ മാറി നിന്നാല്‍ മഞ്ഞ്പാളികള്‍ അപ്രത്യക്ഷമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പകല്‍ സമയത്ത് 30 ഡിഗ്രി ചൂടുണ്ടാകുമെങ്കിലും സൂര്യാസ്തമയത്തോടെ ഇത് 20ന് താഴേക്ക് പോകുമെന്നും കാലാവസ്ഥ കേന്ദ്രങ്ങള്‍ …