ടൊറന്റോ: കാനഡയില്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി ഒന്നാമതെത്തി. 158 സീറ്റ് നേടിയ (ഫലം പ്രഖ്യാപിച്ചതും ലീഡ് ചെയ്യുന്നതും) പാര്‍ട്ടിക്ക് 338 അംഗ പാര്‍ലമെന്റില്‍ ഭൂരിപക്ഷത്തിനാവശ്യമായ 170 ല്‍ എത്താന്‍ കഴിഞ്ഞില്ല. 2 വര്‍ഷം മുന്‍പത്തെ തിരഞ്ഞെടുപ്പില്‍ നേടിയ സീറ്റുകളിലും 1 കൂടുതലാണിത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 119 സീറ്റുണ്ട് (2019ലും 121), ന്യൂ ഡമോക്രാറ്റ്സ് 25 (24), ബ്ലോക്ക് ക്യുബക്കോയി 34 (32), ഗ്രീന്‍സ് 2 എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ സീറ്റുനില. ഇന്ത്യന്‍ വംശജനായ ജഗ്മീത് സിങ്ങിന്റെ ന്യൂ ഡമോക്രാറ്റ്സിന്റെ …