ഡോഡോമ സിറ്റി: ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍ തടാകത്തില്‍ വിമാനം തകര്‍ന്നു വീണു.വിമാനത്താവളത്തില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയായിരുന്നു അപകടം. 39 യാത്രക്കാരും രണ്ട് പൈലറ്റും രണ്ട് ക്രൂ അംഗങ്ങളും ഉള്‍പ്പെടെ 43 പേര് വിമാനത്തില്‍ ഉള്ളതായി റീജിയനല്‍ കമ്മിഷണര്‍ ആര്‍ബര്‍ട്ട് ചാലമില പറഞ്ഞു. 26 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയെന്നും കമ്മിഷണര്‍ അറിയിച്ചു. ടാന്‍സാനിയയിലെ വിക്ടോറിയ തടാകത്തിലാണ് വിമാനം തകര്‍ന്നു വീണത്. കാലാവസ്ഥ മോശമായതാണ് അപകടത്തിനു കാരണമായതെന്നു കഗേര പ്രവിശ്യയിലെ പൊലീസ് കമാന്‍ഡര്‍ വില്യം വാംപഗലെ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. Precision Air flight plunges …