വുഹാനിലെ ആദ്യവ്യാപനത്തിനു ശേഷം ചൈനയില്‍ വീണ്ടും കോവിഡ് പിടിമുറുക്കി. കേസുകള്‍ വര്‍ധിച്ചതിനെത്തുടര്‍ന്ന് ഹോങ്കോങ് അതിര്‍ത്തിയിലുള്ള ഐടി വ്യവസായ നഗരമായ ഷെന്‍സെനില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. 1.7 കോടി ജനസംഖ്യയുള്ള നഗരമാണിത്. വ്യപാരസ്ഥാപനങ്ങളും ഫാക്ടറികളും അടച്ചുപൂട്ടിയും ബസ്, ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചും ശക്തമായ ലോക്ഡൗണ്‍ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. നഗരത്തിലെ ഐഫോണ്‍ നിര്‍മാണ പ്ലാന്റ് പ്രവര്‍ത്തനം നിര്‍ത്തി. ഹോങ്കോങ് അതിര്‍ത്തി അടച്ചു. നഗരത്തിലെ ഓരോരുത്തരും 3 വട്ടം പരിശോധനയ്ക്കു വിധേയമാകണം. ഈ പരിശോധനയ്ക്കു വേണ്ടി മാത്രമേ വീട്ടില്‍ നിന്നു പുറത്തിറങ്ങാന്‍ അനുമതിയുള്ളൂ. ഷാങ്ഹായ്, ചാങ്ചുന്‍ നഗരങ്ങളിലും ഭാഗിക ലോക്ഡൗണ്‍ …