തിരുവനന്തപുരം വ്യവസായികളോട് ശത്രുതാ മനോഭാവം പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലര്‍ വ്യവസായികളെ ചൂഷണം ചെയ്യുന്നു. അത്തരക്കാര്‍ ജയിലില്‍ പോകേണ്ടിവരും. പൊതുരംഗത്ത് അഴിമതി വച്ചുപൊറുപ്പിക്കില്ല. ജനങ്ങളാണ് യജമാനന്മാര്‍.
വ്യവസായികളോട് മോശമായി പെരുമാറുന്ന ഉദ്യോഗസ്ഥര്‍ ജയിലില്‍ കഴിയേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. സംസ്ഥാനത്ത് ഒരു പഞ്ചായത്തിലോ മുന്‍സിപ്പാലിറ്റിയിലോ വലിയ പദ്ധതി വരുമ്പോള്‍ ആകെ നിക്ഷേപത്തിന്റെ ഒരു ഭാഗം തങ്ങളുടെ കീശയിലാക്കാന്‍ നോക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് മുഖ്യമന്ത്രി രൂക്ഷമായ ഭാഷയില്‍ വനിമര്‍ശനം ഉന്നയിച്ചത്.
ഏതൊരാള്‍ക്കും ഇവിടെ വന്ന് വ്യവസായം തുടങ്ങാനാകും. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണ്. ചെറുകിടയായാലും വന്‍കിടയായാലും വ്യവസായികള്‍ ചെയ്യുന്നത് വലിയ സേവനമാണ്. കാരണം അവര്‍ നിരവധി ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ട്- മുഖ്യമന്ത്രി പറഞ്ഞു. ഏകീകൃത തദ്ദേശഭരണവകുപ്പിന്റെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു പരാമര്‍ശങ്ങള്‍.