അഞ്ചുവയസുകാരനെ അമ്മ പൊള്ളലേല്‍പ്പിച്ചു: കുഞ്ഞിന്റെ ഉള്ളംകാലും ഇടുപ്പും പൊള്ളിയടര്‍ന്നു

0 second read
0
0

ശാന്തന്‍പാറ: ഇടുക്കി ശാന്തന്‍പാറ പേത്തൊട്ടിയില്‍ അഞ്ചുവയസുകാരനെ അമ്മ പൊള്ളലേല്‍പ്പിച്ചു. കുഞ്ഞിന്റെ ഉള്ളംകാലും ഇടുപ്പും പൊള്ളിയടര്‍ന്നു. കൂടുതല്‍ കുസൃതി കാട്ടിയതിനാണ് ശിക്ഷ. അമ്മയ്‌ക്കെതിരെ കേസെടുത്തു.

നാലുദിവസങ്ങള്‍ക്കു മുന്‍പാണ് സംഭവം ഉണ്ടായത്. കുട്ടിയുടെ രണ്ടുകാലിന്റെയും ഉള്ളംകാലില്‍ പൊള്ളലേറ്റിട്ടുണ്ട്. അതോടൊപ്പംതന്നെ ദേഹത്തും മാരകമായി പൊള്ളലേറ്റിട്ടുണ്ട്. അയല്‍ക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്. നിലവില്‍ കുട്ടി ചികിത്സയിലാണ്. ശിശുക്ഷേമ സമിതി ഇടപെട്ടാണ് വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനുമുന്‍പ് കുട്ടിക്കെതിരെ ആക്രമണങ്ങള്‍ ഉണ്ടായോ എന്ന് അന്വേഷിച്ചുവരികയാണെന്ന് ശാന്തന്‍പാറ പൊലീസ് പറഞ്ഞു.

 

Load More Related Articles
Load More By Editor
Load More In Crime

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…