ഇറ്റാനഗര്‍: ചൈനീസ് അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ 104 അടി ഉയരത്തില്‍ ദേശീയ പതാക ഉയര്‍ത്തി.അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവാണ് തവാങ്ങിലെ ബുദ്ധ പാര്‍ക്കില്‍ പതാക ഉയര്‍ത്തിയത്. ദേശീയ പതാക സംസ്ഥാനത്തെ എല്ലാ ദേശസ്‌നേഹികള്‍ക്കും സമര്‍പ്പിക്കുന്നതായി പേമ ഖണ്ഡു ട്വീറ്റ് ചെയ്തു. കരസേന, ശാസ്ത്ര സീമ ബല്‍, ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലുള്ള പൊലീസ്, തവാങ് ജില്ലാ ഭരണകൂടം, പ്രാദേശിക എം.എല്‍.എ സെറിങ് താഷി എന്നിവരെ അദ്ദേഹം അഭിനന്ദനമറിയിച്ചു.
സമുദ്രനിരപ്പില്‍ നിന്ന് 10,000 അടി ഉയരത്തിലുള്ള ബുദ്ധമത തീര്‍ഥാടനകേന്ദ്രമാണ് തവാങ്. രാജ്യത്ത് ഉയര്‍ത്തിയിട്ടുള്ള ഏറ്റവും വലിയ ദേശീയ പതാകകളില്‍ രണ്ടാമത്തേതാണ് തവാങിലേത്. കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു ദേശീയ പതാകയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചു.