അടൂര്‍ :അടൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന്റെ സമാപന ചടങ്ങാണ് വേദി. മൈക്കിനു മുന്നിലേക്ക് മകന്റെ കൈപിടിച്ചാണ് കലക്ടര്‍ എത്തിയത്. പിന്നീട് കുഞ്ഞിനെ ഒക്കത്തിരുത്തി അവര്‍ സംസാരിച്ചു.
സംഘടകന്‍കൂടിയായ ഡെപ്യൂട്ടീ സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ ഫേസ് ബുക്ക് പേജില്‍ ഞായറാഴ്ച വൈകുന്നേരം ദൃശ്യങ്ങള്‍ പങ്കുവയ്ക്കപ്പെട്ടു. തുടര്‍ന്ന് അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളായി. കവി രാജീവ് ആലുങ്കലാണ് വിമര്‍ശകരില്‍ പ്രധാനി. കലക്ടറുടെ നടപടി അനൗചിത്യമാണെന്ന് അദ്ദേഹം കുറിച്ചു. തുടര്‍ന്ന്, വിശദീകരണവുമായി ദിവ്യാ എസ് അയ്യരുടെ ഭര്‍ത്താവും യൂത്ത് കോണ്‍ഗ്രസ് നേതാവുമായി കെ എസ് ശബരീനാഥന്‍ തന്നെ എത്തി. അവധി ദിവസം സംഘടിപ്പിച്ച തീര്‍ത്തും ഔദ്യോഗികമല്ലാത്ത ഒരു ചടങ്ങിലാല്‍ കലകട്ര് മകനുമായെത്തിയെതെന്ന് ശബരീനാഥന്‍ സൂചിപ്പിച്ചു.
ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ കുഞ്ഞുമായി പങ്കെടുത്തതിനെ അഭിനന്ദിച്ചവരാണ് കലക്ടറെ വിമര്‍ശിക്കുന്നത് അഭിപ്രായപ്പെട്ടവരുമുണ്ട്. ഒടുവില്‍ കലക്ടര്‍ക്ക് പിന്തുണയുമായി എഴുത്തുകാരന്‍ ബെന്യാമിനുമെത്തി. അമ്മയുടെയും കുഞ്ഞിന്റെയും അവകാശങ്ങളെക്കുറിച്ച് എന്തുകൊണ്ട് ചിന്തിക്കാനാകുന്നില്ല എന്നാണ് ബെന്യാമിന്‍ -ചിത്രം സഹിതം കുറിച്ചത്.
അതേസമയം, പോസ്റ്റ് പിന്‍വലിച്ചത് അറിയില്ലെന്നും പേജ് കൈകാര്യം ചെയ്യുന്നത് മറ്റൊരാളാണെന്നും ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.
അടൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന്റെ സമാപന ചടങ്ങാണ് വേദി. മൈക്കിനു മുന്നിലേക്ക് മകന്റെ കൈപിടിച്ചാണ് കലക്ടര്‍ എത്തിയത്. പിന്നീട് കുഞ്ഞിനെ ഒക്കത്തിരുത്തി അവര്‍ സംസാരിച്ചു.