മാധ്യമ പ്രവര്‍ത്തകരുടെ പ്രവര്‍ത്തന സ്വാതന്ത്ര്യവും, ക്ഷേമവും സര്‍ക്കാര്‍ ഉറപ്പാക്കുന്നതിന് ഇടപെടീല്‍ നടത്തുമെന്ന് ചിറ്റയം ഗോപകുമാര്‍

1 second read
0
0

അടൂര്‍: മാധ്യമ പ്രവര്‍ത്തകരുടെ പ്രവര്‍ത്തന സ്വാതന്ത്ര്യവും, ക്ഷേമവും സര്‍ക്കാര്‍ ഉറപ്പാക്കുന്നതിന് ഇടപെടീല്‍ നടത്തുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.കേരള ജേണലിസ്റ്റ് യൂണിയന്‍ സ്ഥാപക ദിനാഘോഷവും, സ്വതന്ത്രമാധ്യമ പ്രവര്‍ത്തന ദിനാഘോഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദെഹം.
മാധ്യമ പ്രവര്‍ത്തകര്‍ കടുത്ത അരക്ഷിതാവസ്ഥയിലാണ് പത്രധര്‍മ്മം ചോരാതെ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ക്ഷേമനിധിയടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാതെ പോകുന്ന കാഴ്ചയാണുള്ളത്. കെ ജെ യു വിന്റെ നിരന്തരമായ ഇടപെടീല്‍ ഉണ്ടായിട്ടും പലപ്പോഴും ഇവ പ്രഖ്യാപനങ്ങളില്‍ ഒതുങ്ങുകയാണ്.കെ ജെ യു തനതായി നടപ്പാക്കുന്ന ഇന്‍ഷ്വറന്‍സ് പരിരക്ഷയും സഹകരണ സംഘവും മാത്രമാണ് മാധ്യമ പ്രവര്‍ത്തകരുടെ പരിരക്ഷ ഒരുക്കുന്നത്. എന്നാല്‍ ഇവ പര്യാപ്തമല്ല. സര്‍ക്കാര്‍ അടിയന്തിരമായി പ്രാദേശിക മാധ്യമ പ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് ചിറ്റയം ആവശ്യപ്പെട്ടു.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് കെ ജെ യു ഐ ഡി കാര്‍ഡ് വിതരണവും ചിറ്റയം നിര്‍വ്വഹിച്ചു. ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ജിജു വൈക്കത്തശേരി അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് സനില്‍ അടൂര്‍ ഇന്‍ഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. കെ ജെ യു സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം എം സുജേഷ്, അടൂര്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ് ടി ഡി സജി എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ട്രഷറര്‍ ഷാജി തോമസ്, അടൂര്‍ മേഖലാ പ്രസിഡന്റ് തെങ്ങമം അനീഷ്, സെക്രട്ടറി ജയന്‍ ബി തെങ്ങമം, അടൂര്‍ പ്രസ് ക്ലബ്ബ് സെക്രട്ടറി അനുഭദ്രന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ബിനോയി വിജയന്‍ സ്വാഗതവും അടൂര്‍ മേഖലാ ട്രഷറര്‍ രൂപേഷ് അടൂര്‍ നന്ദിയും പറഞ്ഞു.

 

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

56 വര്‍ഷം മുന്‍പ് വിമാനം തകര്‍ന്ന് കാണാതായ നാലു പേരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി

പത്തനംതിട്ട: ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചിലില്‍ 56 വര…