അഷ്ഗാബാദ്: രാജ്യത്തെ കരാകം മരുഭൂമിയിലെ ദേര്‍വേസ് ഗ്രാമത്തില്‍ 50 വര്‍ഷത്തിലേറെയായി കത്തിക്കൊണ്ടിരിക്കുന്ന പ്രകൃതിവാതക വിള്ളല്‍ അടയ്ക്കാന്‍ തുര്‍ക്ക്‌മെനിസ്താന്‍ പ്രസിഡന്റ് ഗുര്‍ബാംഗുലി ബെര്‍ദിമുഖമെദോവ് നിര്‍ദേശിച്ചു. പ്രദേശവാസികളുടെ ആരോഗ്യം കൂടി കണക്കിലെടുത്താണ് നടപടി. നിര്‍ത്താതെ എരിഞ്ഞുകൊണ്ടിരിക്കുന്നതിനാല്‍ ‘നരകത്തിലേക്കുള്ള വാതില്‍’ എന്നാണ് ഇവിടം അറിയപ്പെടുന്നത്.
മരുഭൂമിയുടെ നടുവില്‍ സ്ഥിതി ചെയ്യുന്ന വിള്ളലിന് ഏകദേശം 70 മീറ്റര്‍ വീതിയും 20 മീറ്റര്‍ ആഴവുമുണ്ട്. ”കോടിക്കണക്കിനു രൂപ വില വരുന്ന പ്രകൃതി വാതകമാണ് ഇതിലൂടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. തീ കെടുത്തി, ഇവ ഉപയോഗിക്കാനായാല്‍ ഏറെ ആളുകള്‍ക്ക് ഗുണം ചെയ്യും” -പ്രസിഡന്റ് പറഞ്ഞു.