
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് അന്വേഷണം നേരിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. മുഖ്യമന്ത്രിക്ക് യുഎസില്‍ നിക്ഷേപമുണ്ടെന്നു പറഞ്ഞ ഷാജ് കിരണിനെ അറസ്റ്റ് ചെയ്യുമോയെന്ന് അദ്ദേഹം ചോദിച്ചു.
ഇടയ്ക്കിടെ മുഖ്യമന്ത്രി യുഎസില്‍ പോകുന്നതിനെക്കുറിച്ച് പാര്‍ട്ടിക്ക് അകത്തു തന്നെ വിമര്‍ശനമുണ്ട്. സ്വപ്ന സുരേഷിന്റെ 164 മൊഴിയേക്കാള്‍ ഗുരുതരമാണ് ഇടനിലക്കാരന്റെ വാക്കുകള്‍. ഷാജ് കിരണ്‍ പറഞ്ഞത് കള്ളമാണെങ്കില്‍ അയാളെ ഉടന്‍ അറസ്റ്റു ചെയ്യണം. എച്ച്ആര്‍ഡിഎസിന് ആര്‍എസ്എസുമായോ ബിജെപിയുമായോ ഒരു ബന്ധവുമില്ലെന്നും സുരേന്ദ്രന് വ്യക്തമാക്കി.