നോര്‍ത്ത് കാരലൈന: നോര്‍ത്ത് കാരലൈനാ ആറാമത് കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റില്‍ നിന്നും യുഎസ് കോണ്‍ഗ്രസ്സിലേക്ക് മത്സരിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ സ്ഥാനാര്‍ഥി നൈദ അല്ലത്തിന് പിന്തുണ വര്‍ധിക്കുന്നു
ഏഷ്യന്‍ അമേരിക്കന്‍ ആന്റ് പസഫിക്ക് ഐലന്റേഴ്‌സ് (എഎപിഐ), വിക്ടറി ഫണ്ട്, ഇന്ത്യന്‍ അമേരിക്കന്‍ ഇംപാക്റ്റ് ഫണ്ട് എന്നീ പ്രമുഖ സംഘടനകളാണ് പുതിയതായി സ്ഥാനാര്‍ത്ഥിയെ എന്‍ഡോഴ്‌സ് ചെയ്യുന്നതായി പ്രസ്താവന ഇറക്കിയിരിക്കുന്നത്. എഎപിഐ വിക്ടറി ഫണ്ട് ചെയര്‍മാന്‍, നോര്‍ത്ത് കരോലീനായില്‍ പ്രോഗസ്സീവ് മൂവ്‌മെന്റിന്റെ ചാംമ്പ്യന്‍ എന്നാണ് അല്ലത്തെ വിശേഷിപ്പിച്ചത്. ഇവര്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ജനങ്ങളുടെ പിന്തുണ നേടാനായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മിഡ്ടേം തിരഞ്ഞെടുപ്പില്‍ വര്‍ധിച്ച ഭൂരിപക്ഷത്തോടെ ഇവരെ തിരഞ്ഞെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
അമേരിക്കന്‍ ഗവണ്‍മെന്റില്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജരുടെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുന്നതിന് ഇവരുടെ ജയം അനിവാര്യമാണ്. ഇന്ത്യന്‍ കമ്മ്യൂണിറ്റിക്ക് ഇവര്‍ നല്‍കിയ സേവനം വിലമതിക്കാനാവാത്തതാണെന്ന് ഇന്ത്യന്‍ അമേരിക്കന്‍ ഇംപാക്റ്റ് ഫണ്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നീല്‍ മക്കിജാ പറഞ്ഞു.
ഇപ്പോള്‍ ദൂരം കൗണ്ടി (DURHAM) കമ്മീഷണറായ നൈദ അല്ലം കോണ്‍ഗ്രസ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടാല്‍ പ്രോഗസ്സീവ് പോളിസികള്‍ക്കുവേണ്ടി പോരാടുമെന്ന് ഉറപ്പു നല്‍കി. തന്നെ എന്‍ഡോഴ്‌സ് ചെയ്യുന്നതിനു രണ്ടു പ്രധാന സംഘടനകള്‍ മുന്നോട്ടുവന്നതില്‍ അവരെ അഭിനന്ദിക്കുന്നു.- അല്ലം പറഞ്ഞു.