തൃശൂര്‍: ആകെയുള്ള ഒരു സീറ്റിലേക്ക് രാജ്യസഭാ സ്ഥാനാര്‍ഥിയെ ഒടുവില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചെങ്കിലും പാര്‍ട്ടിയില്‍ പൊട്ടിത്തെറികള്‍ അവസാനിക്കുന്നില്ല. സമൂഹമാധ്യമത്തില്‍ പ്രതിഷേധ കുറിപ്പുമായി പത്മജ വേണുഗോപാല്‍ രംഗത്തെത്തി. തന്റെ സഹോദരന് എന്തു തോന്നിയാലും അത് പരസ്യമായി പറയും. പരസ്യമായി പറയുന്നതാണോ നല്ലത് അതോ ഇത്രയും നാള് താന്‍ പാര്‍ട്ടിവേദികളില്‍ പറഞ്ഞ രീതി ആണോ നല്ലത്? എന്തു വേണമെന്ന ആലോചനയിലാണെന്നും പത്മജ പറയുന്നു.
കുറിപ്പ് വായിക്കാം:
എനിക്കും ചില കാര്യങ്ങള്‍ പറയാന്‍ ഉണ്ട്.. പക്ഷേ എന്നും അച്ചടക്കം ഉള്ള ഒരു പ്രവര്‍ത്തകയാണ് ഞാന്‍.. പക്ഷേ പറയേണ്ടത് നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട്, ഇപ്പോഴും പറഞ്ഞിട്ടുണ്ട് എന്തെങ്കിലും നല്ലത് നടക്കുമോ എന്നറിയട്ടെ.. എന്റെ സഹോദരന് എന്തു തോന്നിയാലും അത് പരസ്യമായി പറയും.. പരസ്യമായി പറയുന്നതാണോ നല്ലത് അതോ ഇത്രയും നാള് ഞാന്‍ പാര്‍ട്ടിവേദികളില്‍ പറഞ്ഞ രീതി ആണോ നല്ലത്? എന്തു വേണമെന്ന ആലോചനയിലാണ് ഞാന്‍.. ഇനിയെങ്കിലും ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞില്ലെങ്കില്‍ അത് ശരിയല്ല എന്ന് എനിക്ക് തോന്നുന്നു.. ചില സത്യങ്ങള്‍ കയ്പ്പേറിയതാണ്
‘എന്നെ സഹായിച്ചതും ദ്രോഹിച്ചതും എന്റെ പാര്ട്ടിക്കാര് തന്നെയാണ്.. എന്നെ ദ്രോഹിച്ച പാര്‍ട്ടിക്കാര്‍ക്കെതിരെ പരാതി പറഞ്ഞിട്ടും ഒരു പരിഹാരവും ഉണ്ടായില്ല… എന്റെ മനസ്സ് വല്ലാതെ മടുത്തിരിക്കുന്നു..