ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനനാഥിനെ ബുള്‍ഡോസര്‍ നാഥ് എന്ന് വിളിക്കണമെന്ന് കോണ്‍ഗ്രസ്. യുവാക്കളുടെ സ്വപ്നങ്ങളെ ചവിട്ടിയരച്ച യോഗിയെ ബുള്‍ഡോസര്‍ നാഥ് അല്ലെങ്കില്‍ ബുള്‍ഡോസറുകളുടെ പ്രഭു എന്ന് വിളിക്കണമെന്നാണ് കോണ്‍ഗ്രസ് പറഞ്ഞത്.
കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ ലഖ്നൗവില്‍ നടക്കാനിരുന്ന അഞ്ച് കിലോ മീറ്റര്‍ ഓട്ടത്തിന് ലഖ്നൗ പോലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു കോണ്‍ഗ്രസ് യോഗിയ്ക്കെതിരേ രംഗത്തെത്തിയത്. സ്ത്രീ മുന്നേറ്റത്തിനായി ‘ലഡ്കി ഹൂണ്‍, ലഡ് സക്തീ ഹൂണ്‍’ എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പരിപാടി നടത്താനിരുന്നത്.
ലഖ്നൗവില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച മാരത്തണില്‍ ഓടാന്‍ ആഗ്രഹിച്ച പെണ്‍കുട്ടികളുടെ സ്വപ്നങ്ങള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തകര്‍ത്തുവെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സ്ത്രീ വിരുദ്ധനായ യോഗി ശക്തരായ സ്ത്രീകളുടെ സ്വപ്നങ്ങള്‍ ഇല്ലാതാക്കി എന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.