പഞ്ചാബ് :രാജ്യത്തിനു വേണ്ടി ജീവന് ബലിയര്‍പ്പിക്കാന്‍ മടിയില്ലാത്ത പഞ്ചാബികളെയും അവരുടെ നാടിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അപമാനിച്ചുവെന്ന് പിസിസി അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദു കുറ്റപ്പെടുത്തി. മോദിയോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ ഇതുവരെ ഉയര്‍ത്തിയതില്‍ കൂടുതല്‍ ദേശീയ പതാകകള്‍ പുതച്ച് വീരമൃത്യു വരിച്ചവര്‍ പഞ്ചാബിലുണ്ട്. അത്തരമൊരു ദേശത്ത് ജീവന് ഭീഷണിയാണെന്നു പറയുന്നത് പഞ്ചാബിനെ അവഹേളിക്കുകയാണെന്നും സിദ്ദു പറഞ്ഞു.
വാരാണസിയില്‍ ഇടുങ്ങിയ ഗലികളിലൂടെ പ്രധാനമന്ത്രിയെ എസ്പിജി കൊണ്ടുപോയത് എന്തു സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണെന്നു കോണ്‍ഗ്രസ് ചോദിക്കുന്നു. അമൃത്സറില് 2013 ല്‍ മന്മോഹന് സിങ്ങിനെ അണ്ണാ ഹസാരെയുടെ അനുയായികള്‍ തടഞ്ഞതിന്റെ വിഡിയോ കാണിച്ച് ‘പ്രക്ഷോഭങ്ങള്‍ കാണുമ്പോള്‍ പേടിക്കാത്ത പ്രധാനമന്ത്രിമാര്‍’ ഉണ്ടായിരുന്നു എന്ന ക്യാംപെയ്ന് പഞ്ചാബില്‍ നടത്തുന്നുണ്ട്.