തിരുവനന്തപുരം/ കൊച്ചി: സംസ്ഥാനത്ത് രജിസ്‌ട്രേഷന്‍ ചെയ്യുന്ന ട്രക്കുകളുടേയും, ടിപ്പറുകളുടേയും കാര്യത്തില്‍ കേന്ദ്ര മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ഇത് സംബന്ധിച്ച് 2022 ഡിസംബര്‍ 13 ന് ജസ്റ്റിസ്റ്റ് കുഞ്ഞുകൃഷ്ണന്‍ അധ്യക്ഷനായ ബഞ്ച് ടൈപ്പ് അപ്രൂവല്‍ മാനദണ്ഡങ്ങള്‍ ഇല്ലാത്ത ട്രക്കുകളും, ടിപ്പറുകളും കേരളത്തില്‍ രജിസ്ട്രര്‍ ചെയ്യാന്‍ പാടില്ലെന്ന് ഇടക്കാല വിധി നല്‍കിയിരുന്നു. ഈ വിധിക്കെതിരെ അംഗീകൃത ലൈസന്‍സ് ഇല്ലാത്ത ബോഡി ബിള്‍ഡേഴ്‌സ് ഹൈക്കോടതിയെ സമീപിക്കുകയും, 2023 ജനുവരി 20 ന് ജസ്റ്റിസ് അമിത് റാവല്‍ അധ്യക്ഷനായ ബഞ്ച് കേസ് പരിഗണിക്കവെ കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ രണ്ട് മാസത്തിനകം സംസ്ഥാനത്ത് നടപ്പിലാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരണക്കണെന്ന് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് ട്രക്ക് , ടിപ്പര്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സംസ്ഥാനത്ത് മുടങ്ങിക്കിടക്കുകയാണ്. സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം മാത്രമേ തുടര്‍ നടപടികളുമായി ആര്‍ടിഒ മുന്നോട്ട് പോകുകയുള്ളൂ.
വര്‍ദ്ധിച്ച് വരുന്ന റോഡ് അപകടങ്ങളുടെ പശ്ചാത്തലത്തില്‍ വാഹന സുരക്ഷയെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള നിയമപരമായ മാനദണ്ഡങ്ങല്‍ പാലിക്കാതെ നിര്‍മ്മിക്കുന്ന ട്രക്കുകളും, ടിപ്പറുകളും സംസ്ഥാനത്ത് രജിസ്ട്രര്‍ ചെയ്യാന്‍ പാടില്ലെന്നാണ് 2022 ഡിസംബര്‍ 13 ന് ഹൈക്കോടതി ജസ്റ്റിസ്റ്റ്‌സ് പി.വി കുഞ്ഞിക്കൃഷ്ണന്‍ അധ്യക്ഷനായ ബഞ്ച് നിര്‍ണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.
ടിപ്പറുകളുടെ ബോഡി നിര്‍മ്മിക്കാന്‍ AIS :093 ടൈപ്പ് അപ്രൂവലും, ക്യാബിന്‍ നിര്‍മ്മിക്കാന്‍ AIS: 029 ടൈപ്പ് അപ്രൂവലും വേണമെന്നിരിക്കെ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ഒട്ടും സുരക്ഷിതമല്ലാത്ത രീതിയില്‍ സംസ്ഥാനത്തെ പ്രാദേശിക ചെറുകിട വര്‍ക്ക്‌ഷോപ്പുകളില്‍ നിന്നും ദിനംപ്രതി നൂറ് കണക്കിന് ട്രക്കും, ടിപ്പറുകളുമാണ് ബോഡി നിര്‍മ്മിച്ച് പുറത്തിറക്കിയിരുന്നത്.
ഇത്തരത്തില്‍ ബോഡി നിര്‍മ്മിക്കുന്ന വാഹനങ്ങള്‍ അപകടത്തില്‍പെട്ടാല്‍ വളരെ വലിയ ദുരന്തങ്ങളാണ് ഉണ്ടാകുന്നത്. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് കേന്ദ്ര നിര്‍ദ്ദേശം പാലിക്കുന്ന ബോഡി ബിള്‍ഡിംഗ് കമ്പനി, അഡ്വ ദിനേശ് മേനോന്‍ മുഖാന്തരം ഹൈക്കോടതിയെ സമീപിച്ചത്.
കോവിഡ് സാഹചര്യം കണക്കിലെടുത്ത് കേരളത്തില്‍ ഒരാള്‍ കേന്ദ്ര ലൈസന്‍സ് എടുത്താല്‍ അന്ന് മുതല്‍ ഒരു വര്‍ഷത്തിനം മറ്റുള്ള ബോഡി ബിള്‍ഡര്‍മാര്‍ക്ക് ലൈസന്‍സ് എടുക്കണമെന്ന് 2020 സെപ്തംബര്‍ 9 തിന് സംസ്ഥാന ഗതാഗത സെക്രട്ടറി ഒരു വര്‍ഷത്തേക്ക് ഉത്തരവ് നല്‍കിയിരുന്നു. 2021 ല്‍ ഉത്തരവിന്റെ കാലവധി അവസാനിച്ചിട്ടും , കേരളത്തില്‍ ഇത്തരത്തില്‍ അം?ഗീകാരമില്ലാത്ത ബോഡി ബിള്‍ഡിംഗ് സ്ഥാപനങ്ങല്‍ പ്രവര്‍ത്തിക്കുന്നതും, അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതുമാണ് നിലവിലെ പുതിയ ഉത്തരവിന് കാരണമായത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ലൈസന്‍സ് ഇല്ലാത്ത സ്ഥാപങ്ങളില്‍ നിന്നും ബോഡി നിര്‍മ്മിച്ച് വരുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പാടില്ലെന്ന് ഗതാഗതമന്ത്രി നിര്‍ദ്ദേശം നല്‍കി.