ന്യൂഡല്‍ഹി : വൈറസിന്റെ വ്യാപനശേഷി (ആര്‍ വാല്യു) ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കായ നാലിലേക്ക് എത്തിയെന്നു മദ്രാസ് ഐഐടിയിലെ ഗവേഷകര്‍. ഇതനുസരിച്ച്, കോവിഡ് പിടിപെട്ട ഓരോരുത്തരില്‍നിന്നും മറ്റു 4 പേര്‍ക്കു കൂടി പിടിപെടാം.
ഡിസംബര്‍ അവസാനവാരം രാജ്യത്ത് ആര്‍ വാല്യു 2.69 ആയിരുന്നു. കോവിഡ് ഏറ്റവും ശക്തമായിരുന്ന രണ്ടാം കോവിഡ് തരംഗത്തില്‍ പോലും 1.69 ആയിരുന്നു ആര്‍ വാല്യു. വരുംദിവസങ്ങള്‍ നിര്‍ണായകമാണെന്നും നിയന്ത്രണ നടപടികള്‍ കര്‍ശനമാക്കിയാല്‍ ആര്‍ വാല്യു വീണ്ടും കുറയ്ക്കാന്‍ കഴിയുമെന്നും മദ്രാസ് ഐഐടിയിലെ ഗണിതശാസ്ത്ര വകുപ്പ് അസിസ്റ്റന്റ് പ്രഫസറായ ഡോ. ജയന്ത് ഝാ പറഞ്ഞു. നിലവിലെ കോവിഡ് തരംഗം ഫെബ്രുവരിയിലെ ആദ്യ രണ്ടാഴ്ചകളില്‍ പാരമ്യത്തിലെത്തുമെന്നും ഐഐടിയിലെ ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു.