കോവിഡ് രോഗിയുമായി പോയ ആംബുലന്‍സ് നിയന്ത്രണം തെറ്റി പാതയോരത്തെ മരത്തിലിടിച്ച് രോഗി മരിച്ചു

0 second read
0
0

തുറവൂര്‍: ഗുരുതരാവസ്ഥയിലായിരുന്ന കോവിഡ് രോഗിയുമായി പോയ ആംബുലന്‍സ് നിയന്ത്രണം തെറ്റി പാതയോരത്തെ മരത്തിലിടിച്ച് രോഗി മരിച്ചു . കൊല്ലം തിരുല്ലവാരം ശ്രീവൈകുണ്ഠപുരം പൊന്നപ്പന്‍ പിള്ളയുടെ ഭാര്യ ഡോ.ഷീബ പി.പിള്ള (66) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഡോക്ടറായ മകനും ഭാര്യയ്ക്കും ആംബുലന്‍സ് ഡ്രൈവര്‍ക്കും പരുക്കേറ്റു.

ദേശീയപാതയില്‍ എരമല്ലൂര്‍ ജംക്ഷനു തെക്കുവശം രാത്രി ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. കൊല്ലത്തുനിന്ന് കൊച്ചി അമൃത ആശുപത്രിയിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. മകന്‍ ഡോ. മഞ്ജുനാഥ്, മരുമകള്‍ ദേവിക, ആംബുലന്‍സ് ഡ്രൈവര്‍ എന്നിവരെ മരട് ലേക്ഷോര്‍ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു. ആംബുലന്‍സ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ മുന്നിലുള്ള വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതാണ് അപകടത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു.

 

Load More Related Articles
Load More By Editor
Load More In Homage

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…