സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ കെട്ടിക്കിടക്കുന്നത് 2.40 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍

0 second read
0
0

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ കെട്ടിക്കിടക്കുന്നത് 2.40 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍. സംസ്ഥാന സര്‍ക്കാര്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വഴി വിതരണംചെയ്ത വാക്‌സിനും ഇതിലുള്‍പ്പെടും. വാക്‌സിന്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാരും നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും നടപടിയെടുത്തിട്ടില്ല.

ആറുമാസമാണ് കോവിഷീല്‍ഡ് വാക്‌സിന്റെ കാലാവധിയെന്നതിനാല്‍ ഇവ നശിച്ചുപോകാന്‍ സാധ്യതയേറെയാണ്. കോവാക്‌സിനും സ്വകാര്യ ആശുപത്രികളില്‍ കെട്ടിക്കിടക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ കൈവശവും ആവശ്യത്തിന് വാക്‌സിന്‍ ശേഖരമുണ്ട്.

കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന് കീഴിലുള്ള 50 സ്വകാര്യ ആശുപത്രികളിലായാണ് 2.40 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ ശേഖരമുള്ളത്. പത്ത് ഡോസടങ്ങിയ വാക്‌സിന്റെ ഒരു വയലിന് 6300 രൂപയാണ് വില.

സൗജന്യമായും തിരക്കില്ലാതെയും സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് വാക്‌സിന്‍ കിട്ടാന്‍ തുടങ്ങിയതോടെയാണ് സ്വകാര്യാശുപത്രികളില്‍ വാക്‌സിന് ആവശ്യക്കാര്‍ കുറഞ്ഞത്. കോവിഡ് പടര്‍ന്നുപിടിച്ച നാളുകളില്‍ ദിവസം ആയിരത്തിലധികം ഡോസ് വാക്‌സിന്‍ വരെ സ്വകാര്യ ആശുപത്രികളില്‍നിന്ന് വിതരണം ചെയ്തിരുന്നു. ഇപ്പോഴിത് നൂറില്‍ താഴെയായി കുറഞ്ഞു. വാക്‌സിന്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ സംസ്ഥാന സര്‍ക്കാരിന് കത്തുനല്‍കിയിട്ടുണ്ട്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രതിനിധികളുമായും ഇക്കാര്യം ചര്‍ച്ച ചെയ്തു. എന്നിട്ടും അനുകൂല നിലപാട് ഉണ്ടായിട്ടില്ലെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡോ. അന്‍വര്‍ എം. അലി പറഞ്ഞു.

18 വയസ്സിന് താഴെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തീരുമാനം എടുത്തേക്കുമെന്നും അതിനാല്‍ വാക്‌സിന്‍ തിരിച്ചെടുക്കേണ്ടന്നുമുള്ള നിലപാടിലാണ് ആരോഗ്യവകുപ്പ്.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…