മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച കോവിഡ് ബാധിതന്‍ ചികിത്സകിട്ടാതെ ആംബുലന്‍സില്‍ മരിച്ചു

1 second read
0
0

ചാത്തന്നൂര്‍ (കൊല്ലം) : പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച കോവിഡ് ബാധിതന്‍ ചികിത്സകിട്ടാതെ ആംബുലന്‍സില്‍ മരിച്ചു. പാരിപ്പള്ളി പള്ളിവിള ജവഹര്‍ ജങ്ഷന്‍ അശ്വതിയില്‍ ബാബു(68)വാണ് മരിച്ചത്. ജീവനക്കാരെ കാത്ത് രോഗി അരമണിക്കൂറോളം ആശുപത്രിക്കുമുന്നില്‍ ആംബുലന്‍സില്‍ കിടന്നു. ശനിയാഴ്ച രാത്രി 11-നാണ് സംഭവം.

കുറച്ചുദിവസം മുന്‍പ് ബാബുവിനും മകള്‍ക്കും കൊച്ചുമക്കള്‍ക്കും കോവിഡ് ബാധിച്ചു. ശനിയാഴ്ച രാത്രി ബാബുവിന് രോഗം കലശലാകുകയും ഓക്‌സിജന്റെ അളവ് കുറയുകയും ചെയ്തു. തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലറെയും ആരോഗ്യപ്രവര്‍ത്തകരെയും ബന്ധപ്പെട്ടപ്പോള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കാന്‍ നിര്‍ദേശംലഭിച്ചു.

ആരോഗ്യപ്രവര്‍ത്തകര്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തി വിവരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അറിയിച്ചു.

മെഡിക്കല്‍ കോളേജിലെ അത്യാഹിതവിഭാഗത്തിനുമുന്നില്‍ എത്തിച്ചെങ്കിലും ഓക്‌സിജന്റെ അളവ് 60 ശതമാനത്തിലേക്കു താഴ്ന്ന രോഗിയെ ആശുപത്രിയിലേക്കുമാറ്റാന്‍ ആരുമെത്തിയില്ല. സ്ഥലത്തുണ്ടായിരുന്നവര്‍ ബഹളംെവച്ചെങ്കിലും 15 മിനിറ്റ് കഴിഞ്ഞാണ് സുരക്ഷാവസ്ത്രം ധരിച്ച് ജീവനക്കാരന്‍ വന്നത്. അപ്പോഴേക്കും ബാബു മരിച്ചു. തടിച്ചുകൂടിയവര്‍ ആശുപത്രി ജീവനക്കാരുമായി തര്‍ക്കമായി. പാരിപ്പള്ളി പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പരവൂര്‍ പോലീസ് സ്വമേധയാ കേസെടുത്തു

ഇന്‍ക്വസ്റ്റ് തയ്യാറാക്കിയശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുമാറ്റി. മകള്‍ ഷൈനിയോടൊപ്പം പരവൂര്‍ നഗരസഭ നാലാം വാര്‍ഡിലാണ് ബാബു താമസിച്ചിരുന്നത്. പരേതയായ രാധാമണിയാണ് ഭാര്യ.

 

Load More Related Articles
Load More By Editor
Load More In Homage

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…