പ്രണയ ദിനം ‘പശു ആലിംഗന ദിന’മായി ആചരിക്കാന്‍ കേന്ദ്ര നിര്‍ദേശം

0 second read
0
0

ന്യൂഡല്‍ഹി: പ്രണയ ദിനം ‘പശു ആലിംഗന ദിന’മായി ആചരിക്കാന്‍ കേന്ദ്ര നിര്‍ദേശം. കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡാണ് ‘കൗ ഹഗ് ഡേ’ എന്ന നിര്‍ദേശം നല്‍കിയത്. ഫെബ്രുവരി 14നാണ് ലോകമെങ്ങും പ്രണയദിനം ആചരിക്കുന്നത്. മൃഗങ്ങളോടുള്ള അനുകമ്പ വളര്‍ത്തുകയാണു ലക്ഷ്യമെന്നാണ് വിശദീകരണം. ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും പ്രാദേശിക സമ്പദ്വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്നും ബോര്‍ഡ് അറിയിച്ചു.

കൗ ഹഗ് ഡേ ആചരിക്കാനായി പുറത്തിറക്കിയ സര്‍ക്കുലറില്‍ പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നും മൃഗ സംരക്ഷണ ബോര്‍ഡ് കുറ്റപ്പെടുത്തുന്നു. കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ അനുമതിയോടെയാണ് കൗ ഹഗ് ഡേ ആചരിക്കാനുള്ള ആഹ്വാനം. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ഫെബ്രുവരി ആറിന് പുറത്തിറങ്ങിയിരുന്നു.

”പാശ്ചാത്യ സംസ്‌കാരത്തിന്റെ പുരോഗതി വേദപാരമ്പര്യത്തെ നാശത്തിന്റെ വക്കില്‍ എത്തിച്ചിരിക്കുന്നു. പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം നമ്മുടെ പൈതൃകം മറന്നുപോകാന്‍ ഇടയാക്കിയിരിക്കുന്നു. ഈ ഘട്ടത്തില്‍ പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരികമായ സമൃദ്ധിക്ക് കാരണമാകും. അതുകൊണ്ട് ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കാം” – സര്‍ക്കുലറില്‍ പറയുന്നു.

പ്രണയദിനാഘോഷങ്ങള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി സംഘടനകള്‍ നേരത്തേ രംഗത്തെത്തിയിരുന്നു. വലന്റൈന്‍സ് ദിനം ആഘോഷിക്കാന്‍ ഒത്തുകൂടുന്ന പ്രണയിനികള്‍ക്കുനേരെ ആക്രമണം ഉണ്ടാകുന്ന സാഹചര്യവും ഉണ്ടായിരുന്നു.

Load More Related Articles
Load More By Editor
Load More In National

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…