മന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫ് അടക്കം 6 സിപിഎമ്മുകാര്‍ക്കെതിരെ വധശ്രമക്കേസ്

0 second read
0
0

കണ്ണൂര്‍: കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി വിശദീകരണ യോഗ സ്ഥലത്തു പ്രതിഷേധിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിയെയും സംഘത്തെയും മര്‍ദിച്ച സംഭവത്തില്‍ 6 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് ഉള്‍പ്പെടെ കേസെടുത്തു.

മന്ത്രി എം.വി.ഗോവിന്ദന്റെ പഴ്‌സനല്‍ സ്റ്റാഫ് അംഗം പ്രശോഭ് മൊറാഴ, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബര്‍ട് ജോര്‍ജ്, കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷജീര്‍, സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി സന്തോഷ്, സിപിഎം നേതാവ് പി.ജയരാജന്റെ ഗണ്‍മാന്‍ എന്നിവര്‍ മര്‍ദിച്ചതായാണ് റിജില്‍ പരാതി നല്‍കിയിരുന്നത്. ഇവര്‍ക്കെതിരെ കേസ് എടുക്കാന്‍ കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്.

പൊലീസിനെ ആക്രമിച്ചുവെന്ന കേസില്‍ റിജില്‍ മാക്കുറ്റിയടക്കം 5 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി (1) ജാമ്യം അനുവദിച്ചു.

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…