സിപിഎം കാട്ടാക്കട ഏരിയ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനം

0 second read
0
0

തിരുവനന്തപുരം: സിപിഎം കാട്ടാക്കട ഏരിയ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനം. പൊലീസ് ഭരണത്തിലെ വീഴ്ചയിലാണ് വിമര്‍ശനമുയര്‍ന്നത്. പൊലീസില്‍ ആര്‍എസ്എസ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നു. ഇത് തടയാന്‍ സര്‍ക്കാരിനോ പാര്‍ട്ടിക്കോ കഴിയുന്നില്ല. പൊലീസിനെ ആര്‍എസ്എസിന് വിറ്റത് പോലെയാണെന്നും വിമര്‍ശനമുയര്‍ന്നു.

റവന്യൂ വകുപ്പിനെയും സമ്മേളനത്തില്‍ വിമര്‍ശിച്ചു. വകുപ്പില്‍ വ്യാപകമായ പണപ്പിരിവാണ്. ഇത് സര്‍ക്കാരിന് ബാധ്യതയാകും. മുട്ടില്‍ മരംമുറി വിവാദത്തിനു പിന്നില്‍ സിപിഐയും റവന്യൂ വകുപ്പുമാണ്. തുടര്‍ഭരണം ലഭിച്ച് പുതിയ മന്ത്രിസഭ രൂപീകരിച്ചപ്പോള്‍ മുഖ്യമന്ത്രി ഏകാധിപത്യ സ്വഭാവം കാണിച്ചു. മന്ത്രിമാരുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും വിമര്‍ശനം ഉയര്‍ന്നു.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…