അഹമ്മദാബാദ്: ഒന്നാം ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിനെ ആറ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ അര്‍ധസെഞ്ചുറിയുടെ ബലത്തില്‍ 177 റണ്‍സ് വിജയലക്ഷ്യം 28 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു.
ആദ്യ ഇന്നിങ്സില്‍ 43.5 ഓവറില്‍ വിന്‍ഡീസ് 176 റണ്‍സിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റെടുത്ത യുസ്വേന്ദ്ര ചാഹലിന്റേയും മൂന്നു വിക്കറ്റ് വീഴ്ത്തിയ വാഷിങ്ടണ്‍ സുന്ദറിന്റേയും ബൗളിങ്ങിന് മുന്നില്‍ വിന്‍ഡീസ് തകരുകയായിരുന്നു.
57 റണ്‍സെടുത്ത ജേസണ്‍ ഹോള്‍ഡറും 29 റണ്‍സ് അടിച്ച ഫാബിയന്‍ അലനുമാണ് അല്‍പമെങ്കിലും ചെറുത്തുനിന്നത്. ഒരു ഘട്ടത്തില്‍ ഏഴു വിക്കറ്റിന് 79 റണ്‍സ് എന്ന നിലയിലായിരുന്നു സന്ദര്‍ശകര്‍. പിന്നീട് ഹോള്‍ഡറും അലനും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ 78 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കുകയായിരുന്നു. അലെനെ പുറത്താക്കി വാഷിങ്ടണ്‍ സുന്ദറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
ഷായ് ഹോപ് (8), ബ്രണ്ടന്‍ കിങ് (13), ഡാരെന്‍ ബ്രാവോ (18), ബ്രൂക്ക്സ് (12), നിക്കോളാസ് പൂരാന്‍ (18), കീറോണ്‍ പൊള്ളാര്‍ഡ് (0), അകേല്‍ ഹൊസൈന്‍ (0), അല്‍സാരി ജോസഫ് (13) എന്നിവരാണ് ഔട്ടായ മറ്റു ബാറ്റ്‌സ്മാന്‍മാര്‍. കീമര്‍ റോച്ച് പുറത്താകാതെ നിന്നു. ഇന്ത്യക്കായി ചാഹലിനേയും സുന്ദറിനേയും കൂടാതെ പ്രസിദ്ധ് കൃഷ്ണ രണ്ടു വിക്കറ്റും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംങിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും ചേര്‍ന്ന് നേടിയത്. എന്നാല്‍ പിന്നാലെ വന്ന കോലിയും പന്തും പെട്ടെന്ന് മടങ്ങിയതോടെ 116/4 എന്ന നിലയിലെത്തുകയായിരുന്നു. പിന്നീട് 5ാം വിക്കറ്റില്‍ സൂര്യകുമാര്‍ യാദവും ദീപക് ഹൂഡയും ചേര്‍ന്ന് 62 റണ്‍സ് നേടുകയായിരുന്നു. ഇരുവരും പുറത്താകാതെ നിന്ന് ഇന്ത്യയുടെ വിജയം ഉറപ്പാക്കുകയായിരുന്നു. യാദവ് 34ഉം ഹൂഡ 26ഉം റണ്‍സുമായി പുറത്താകാതെ നിന്നു.