അടൂര്‍: റോഡിലൂടെ നടന്നുപോയ യുവതിയെ കയ്യേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്ത കേസില്‍ ഒരാളെ ഏനാത്ത് പോലീസ് പിടികൂടി. ഈമാസം ഒന്നാം തിയതി കല്ലേറ്റ് ആണ് സംഭവം നടന്നത്. കൂട്ടുകാരിക്കൊപ്പം നടന്നുപോകുമ്പോള്‍ സ്കൂട്ടറിലെത്തിയ പ്രതികള്‍ പട്ടാഴി സ്വദേശിനിയെ തടഞ്ഞു നിര്‍ത്തി, മാസ്ക് മാറ്റാനും പേരും മറ്റും പറയാനും ആവശ്യപ്പെടുകയും കയ്യേറ്റത്തിന് മുതിരുകയുമായിരുന്നു.
തടയാന്‍ ശ്രമിച്ച കൂട്ടുകാരിയെ കയ്യില്‍ കയറിപ്പിടിക്കുകയും തോളില്‍ തള്ളിമാറ്റുകയും ചെയ്തു. സ്ഥലത്തെത്തിയ പരാതിക്കാരിയുടെ സഹോദരനെ ഉപദ്രവിക്കുകയും ചെയ്ത പ്രതികള്‍ സ്കൂട്ടര്‍ ഓടിച്ചു പോവുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അഞ്വേഷണത്തില് രണ്ടാം പ്രതി പെരുംതോയിക്കല്‍ താന്നിവിള വീട്ടില്‍ കണ്ണന് എന്ന് വിളിക്കുന്ന മിഥുന് രാജേഷിനെ (20) പിടികൂടി. ഒന്നാം പ്രതിക്കായുള്ള അന്വേഷണം തുടരുകയാണ്.