നവജാതശിശുവിനെ ബക്കറ്റില്‍ മുക്കി കൊന്നു; അമ്മയും കാമുകനും സുഹൃത്തും പിടിയില്‍: യുവതി ഗര്‍ഭിണിയായതും പ്രസവിച്ചതും അറിഞ്ഞില്ലെന്ന് വീട്ടുകാര്‍

0 second read
0
0

തൃശൂര്‍: പൂങ്കുന്നത്ത് കനാലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയെയും കാമുകനെയും ഇവരുടെ സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. ജനിച്ച ഉടന്‍ കുഞ്ഞിനെ അമ്മ തന്നെയാണു കൊലപ്പെടുത്തിയതെന്നും കാമുകനും സുഹൃത്തും ചേര്‍ന്ന് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു എന്നുമാണു മൊഴി.

വരടിയം മമ്പാട്ട് വീട്ടില്‍ മേഘ (22), അയല്‍വാസിയും കാമുകനുമായ ചിറ്റാട്ടുകര മാനുവല്‍ (25) എന്നിവരും ഇവരുടെ സുഹൃത്ത് പാപ്പനഗര്‍ കോളനി കുണ്ടുകുളം വീട്ടില്‍ അമലുമാണ് (24) പിടിയിലായത്. എംകോം ബിരുദധാരിയായ മേഘ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയാണ്. മാനുവല്‍ പെയ്ന്റിങ് തൊഴിലാളിയും.

വീട്ടില്‍ വച്ചു പ്രസവിച്ച കുഞ്ഞിനെ മേഘ വെള്ളം നിറച്ച ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തി മൃതദേഹം മാനുവലും അമലും ചേര്‍ന്നു കനാലില്‍ ഉപേക്ഷിച്ചു എന്നാണ് പൊലീസ് പറയുന്നത്. യുവതി ഗര്‍ഭിണിയായതും പ്രസവിച്ചതും അറിഞ്ഞില്ലെന്നാണു വീട്ടുകാര്‍ പൊലീസിനോടു പറഞ്ഞത്. യുവതി ഗര്‍ഭിണി ആയ കാര്യം നാട്ടുകാരും അറിഞ്ഞിട്ടില്ല.

മൃതദേഹം കണ്ടെത്തിയ കനാലിലേക്കുള്ള വഴിയിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണു പ്രതികളെ കുടുക്കിയത്. ചൊവ്വ രാവിലെ 9.30ന് ആണു പൂങ്കുന്നം പാറമേക്കാവ് ശാന്തിഘട്ട് ശ്മശാനത്തിനു മുന്‍പിലുള്ള കനാലില്‍ കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്.സിസിടിവി ദൃശ്യങ്ങളില്‍ ഇതേ കവറുമായി രണ്ടു പേര്‍ ബൈക്കില്‍ വരുന്ന ദൃശ്യം കിട്ടിയതോടെ പൊലീസ് ദൃശ്യങ്ങളുമായി ആളുകളെ സമീപിച്ച് ഇതാരാണെന്നു കണ്ടെത്തുകയും പിടികൂടി ചോദ്യം ചെയ്യുകയുമായിരുന്നു. കാമുകിയുടെ കുഞ്ഞ് ആണെന്നു മാനുവല്‍ സമ്മതിച്ചതോടെ പൊലീസ് വീട്ടിലെത്തി മേഘയെയും കസ്റ്റഡിയിലെടുത്തു.

 

Load More Related Articles
Load More By Editor
Load More In Crime

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…