പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റില്‍

0 second read
0
0

വണ്ടിപ്പെരിയാര്‍: ഇതരസംസ്ഥാനക്കാരിയായ പതിമൂന്നുകാരിയെ പീഡിപ്പിച്ച ശേഷം തട്ടിക്കൊണ്ടു പോയ കേസില്‍ യുവാവ് അറസ്റ്റില്‍. അസം സ്വദേശി അംസര്‍ അലി (22) ആണ് പൊലീസിന്റെ പിടിയിലായത്. മാതാപിതാക്കളോടൊപ്പം വണ്ടിപ്പെരിയാറില്‍ എസ്റ്റേറ്റില്‍ കഴിഞ്ഞിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. യുവാവിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തില്‍ കോട്ടയം വഴി പാലക്കാട്ടേക്കു തിരിച്ചതായി പൊലീസിനു വിവരം ലഭിച്ചു.

തുടര്‍ന്ന് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ടി.ഡി.സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ റെജിമോന്‍, സിപിഒമാരായ എസ്. ദുരൈ, ജിമ്മി ജോര്‍ജ്, വി.വിജി എന്നിവരടങ്ങിയ പൊലീസ് സംഘം പാലക്കാട്ടെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. പീഡിപ്പിക്കപ്പെട്ടതായി കുട്ടി പൊലീസിനു മൊഴി നല്‍കി. വൈദ്യപരിശോധനയ്ക്കു ശേഷം കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. അംസര്‍ അലിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Load More Related Articles
Load More By Editor
Load More In Crime

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…