കൊടുമണ്‍: പിഞ്ചു ബാലികമാരെ പീഡിപ്പിച്ച കേസില്‍ റിട്ട. സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുമണ്‍ ഐക്കാട് തെങ്ങിനാല്‍ കാര്‍ത്തികയില്‍ സുരേന്ദ്രനാ(65)ണ് അറസ്റ്റിലായത്. 11 വയസുള്ള രണ്ടു പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. കൊടുമണ്‍ ജങ്ഷനില്‍ തേങ്ങ വ്യാപാരം നടത്തുന്നയാളാണ് പ്രതി. ഒന്നിലേറെ തവണ കുട്ടികളെ പീഡിപ്പിച്ചുവെന്നാണ് വിവരം. സുരേന്ദ്രന്റെ മൂന്നു പെണ്മക്കളെയും വിവാഹം കഴിച്ച് അയച്ചതാണ്. ഭാര്യയും ഇയാളും മാത്രമാണ് വീട്ടിലുള്ളത്.
ഭാര്യ പുറത്തു പോകുന്ന അവസരങ്ങളില്‍ വീട്ടില്‍ എത്തിയ കുട്ടികള്‍ക്ക് നേരെയാണ് ഇയാള്‍ ലൈംഗികാതിക്രമം നടത്തിയത്. കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് പോക്സേസാ വകുപ്പിട്ടാണ് കേസെടുത്തത്. ബുധനാഴ്ച ലഭിച്ച പരാതിയില്‍ വ്യാഴാഴ്ചയാണ് അറസ്റ്റുണ്ടായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൊടുമണ്‍ എസ്എച്ച്ഓ മഹേഷ്കുമാറിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിപിഓ ഗോപന്, സിപിഓമാരായ പ്രദീപ്, ഗീത എന്നിവരാണ് പ്രതിയെ പിടികൂടിയത്.