തൊടുപുഴ: ഇടുക്കി ചെറുതോണി ഡാമിന്റെ മൂന്നാം നമ്പര്‍ ഷട്ടര്‍ 40 സെന്റിമീറ്റര്‍ തുറന്നു. രാവിലെ ആറു മണിയോടെയാണ് തുറന്നത്. ഡാമില്‍നിന്ന് സെക്കന്‍ഡില്‍ 40,000 ലീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. പെരിയാറിന്റെയും ചെറുതോണി പുഴയുടെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.
പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആവശ്യമായ മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ഇടുക്കി ഡാം ആദ്യമായാണ് ഒരു വര്‍ഷം നാലുതവണ തുറക്കുന്നത്.ഡാമിലെ ജലനിരപ്പു ക്രമാതീതമായി ഉയര്‍ന്നതോടെയാണ് തുറന്നത്. മുല്ലപ്പെരിയാറിലെ ഷട്ടറുകള്‍ തുറന്നതോടെയാണ് ഇടുക്കിയില്‍ ജലനിരപ്പ് ഉയര്‍ന്നത്.