കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ. പരമാവധി സംഭരണശേഷിയായ 142 അടി വെള്ളമെത്താനുള്ള സാധ്യത കണക്കിലെടുത്ത് തിങ്കളാഴ്ച രാത്രിയില്‍ എട്ടരയോടെ ഒന്‍പത് സ്പില്‍വേ ഷട്ടറുകള്‍ തമിഴ്‌നാട് ഉയര്‍ത്തി. 120 സെന്റിമീറ്ററുകള്‍വീതം ഉയര്‍ത്തിയ ഷട്ടറുകള്‍വഴി 12,654 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. 2018-ലെ പ്രളയത്തിനുശേഷം ഇതാദ്യമായാണ് ഇത്രയും അധികം വെള്ളം പെരിയാറിലേക്കൊഴുക്കുന്നത്.
അണക്കെട്ടിലേക്ക് സെക്കന്‍ഡില്‍ 10,354 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. തമിഴ്നാട് 1867 ഘനയടി വെള്ളം ടണല്‍വഴി കൊണ്ടുപോകുന്നുണ്ട്. പെരിയാര്‍ തീരദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ജില്ലാ ഭരണകൂടം. രാത്രി 10 മണിയോടെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ തമിഴ്‌നാട് അടച്ചു. തുടര്‍ന്നും ആറ് ഷട്ടറുകളിലൂടെ 8380 ഘനയടി വെള്ളം ഒഴുകുകയാണ്. പെരിയാര്‍ തീരത്തെ വികാസ് നഗര്‍, മഞ്ചുമല ഭാഗങ്ങളിലെ ഒട്ടേറെ വീടുകളില്‍ വെള്ളംകയറി.