ന്യൂഡല്‍ഹി: രണ്ടാം ഡോസ് വാക്‌സീന്‍ സ്വീകരിച്ച തീയതിയില്‍ തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ കോവിന്‍ പോര്‍ട്ടലില്‍ അവസരം. ചിലര്‍ക്ക് വാക്‌സീന്‍ സ്വീകരിച്ചു മാസങ്ങള്‍ക്കു ശേഷമുള്ള തീയതിയാണ് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയതെന്ന് പരാതി ഉയര്‍ന്നിരുന്നു. വാക്‌സീന്‍ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്തതില്‍ വന്ന കാലതാമസമാണ് ഇതിനു കാരണം. രണ്ടാം ഡോസ് സ്വീകരിച്ച് 9 മാസം കഴിഞ്ഞാണ് കരുതല്‍ ഡോസ് (മൂന്നാം ഡോസ്) നല്‍കുന്നത്. തീയതിയിലെ പ്രശ്‌നം ചിലപ്പോള്‍ മൂന്നാം ഡോസ് വൈകാന്‍ ഇടയുണ്ട്.
കോവിന്‍ പോര്‍ട്ടലില്‍ (cowin.gov.in) റജിസ്റ്റേഡ് മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് മുകളിലുള്ള Raise an Issue എന്ന ഓപ്ഷനില്‍ Vaccination Date Correction ഓപ്ഷന്‍ തിരഞ്ഞെടുക്കുക. തീയതി യഥാര്‍ഥമെന്ന് തെളിയിക്കാനായി വാക്‌സിനേഷന്‍ സെന്ററില്‍ നിന്ന് ലഭിച്ച സര്‍ട്ടിഫിക്കറ്റോ മറ്റ് രേഖകളോ അപ്‌ലോഡ് ചെയ്യേണ്ടിവരും. വാക്‌സിനേഷന്‍ തീയതി, വാക്‌സീന്‍ ബാച്ച് നമ്പര്‍ എന്നിവയില്‍ തുടര്‍ന്നും പൊരുത്തക്കേടുകളുണ്ടെങ്കില്‍ Regenerate Your Final Certificate ഓപ്ഷന്‍ ഉപയോഗപ്പെടുത്താം.
അക്കൗണ്ട് മറ്റൊരു നമ്പറിലേക്ക് മാറ്റാം
കോവിന്‍ പോര്‍ട്ടലില്‍ മറ്റൊരു മൊബൈല്‍ നമ്പര്‍ വഴി റജിസ്റ്റര്‍ ചെയ്തിരിക്കുന്ന അക്കൗണ്ട് സ്വന്തം നമ്പറിലേക്ക് മാറ്റാന്‍ അവസരമുണ്ട്. അക്കൗണ്ട് റജിസ്റ്റര്‍ ചെയ്തപ്പോള്‍ കോവിന്‍ പോര്‍ട്ടലില്‍ (selfregistration.cowin.gov.in) ലോഗിന്‍ ചെയ്ത് Raise an issue എന്നതിനു താഴെയുള്ള Transfer a member to new mobile number ഓപ്ഷന്‍ തുറന്ന് നടപടികള്‍ പൂര്‍ത്തിയാക്കാം.