മേരിലാന്റ്:ഇന്ത്യയില്‍ നിന്നു രണ്ടു വര്‍ഷം മുമ്പു ജോലിയുമായ ബന്ധപ്പെട്ട് അമേരിക്കയില്‍ എത്തിയ യുവാവ് മേരിലാന്റില്‍ ഉണ്ടായ റോഡപകടത്തില്‍ മരിച്ചു. 2017 ല്‍ യൂണിവേഴ്സിറ്റി ഓഫ് ഇറ്റലിയില്‍ നിന്നു ഹോസ്പിറ്റാലിറ്റി ആന്റ് ടൂറിസത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഖര്‍ മണ്ഡല് എന്ന യുവാവാണ് മരിച്ചത് .2018 ല്‍ അമേരിക്കയിലെത്തി ഇവന്റ് മാനേജറായി ജോലി ചെയ്തുവരികയായിരുന്നു. റോഡ് മുറിച്ചു കടക്കുമ്പോള്‍ ആണ് എസ്യുവി വാഹനം തട്ടിമരണം സംഭവിച്ചത്.
മൃതദേഹം നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ സഹായം കുടുംബാംഗങ്ങള്‍ അഭ്യര്‍ഥിച്ചു. നോര്‍ത്ത് അമേരിക്കാ തെലങ്ക് അസ്സോസിയേഷന് നേതാക്കള്‍ ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെടുന്നുണ്ടെന്നു ഭാരവാഹികള്‍ അറിയിച്ചു.