മാട്ടൂല്‍: നോര്‍ത്ത് കക്കാടന്‍ചാലില്‍ അക്വേറിയം മറിഞ്ഞു വീണ് അഞ്ചു വയസ്സുകാരന് മരിച്ചു. മാട്ടൂല്‍ കക്കാടന്‍ചാലിലെ കെ. അബ്ദുള്‍ കരീമിന്റെയും മന്‍സൂറയുടെയും മകന് മാസിന് ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.
വീടിനുള്ളില്‍ മേശയുടെ മേല്‍ വെച്ചിരുന്ന അക്വേറിയം പിടിച്ചു വലിച്ചതിനെ തുടര്‍ന്ന് കുഞ്ഞിന്റെമേല്‍ വീഴുകയായിരുന്നു. സാരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. സഹോദരങ്ങള്‍: റഹിയാന്‍, മര്‍വ.