പുതുക്കിയ മാനദണ്ഡപ്രകാരം കോവിഡ് മരണപ്പട്ടികയില്‍ ഇതുവരെ കേരളം കൂട്ടിച്ചേര്‍ത്തത് 17,277 മരണങ്ങള്‍

2 second read
0
0

തിരുവനന്തപുരം: പുതുക്കിയ മാനദണ്ഡപ്രകാരം കോവിഡ് മരണപ്പട്ടികയില്‍ ഇതുവരെ കേരളം കൂട്ടിച്ചേര്‍ത്തത് 17,277 മരണങ്ങള്‍. ഇപ്പോള്‍ പുറത്തുവരുന്ന ദിവസേനയുള്ള മരണക്കണക്കില്‍ വലിയൊരു പങ്കും ഇത്തരത്തില്‍ കൂട്ടിച്ചേര്‍ക്കുന്നതാണ്.

കോവിഡിന്റെ ആദ്യഘട്ടങ്ങളില്‍ വളരെ താഴ്ന്നുനിന്ന കേരളത്തിന്റെ മരണനിരക്ക് ഇതോടെ കുത്തനെ ഉയര്‍ന്നത് ദേശീയതലത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. ഏറെ വാഴ്ത്തപ്പെട്ട കേരളത്തിന്റെ കോവിഡ് പ്രതിരോധ മാതൃക വ്യാജമായിരുന്നുവെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നു വ്യത്യസ്തമായി കേരളം പഴയ മരണങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനാലാണ് നിരക്ക് ഉയരുന്നതെന്ന് മറുവിഭാഗം പറയുന്നു.

മരണനിരക്കില്‍ കേരളം ഇപ്പോഴും ദേശീയ ശരാശരിയെക്കാള്‍ ഏറെ താഴെയാണ്. ദേശീയ ശരാശരി 1.38 ശതമാനമാണ്. 0.5 ശതമാനമായിരുന്ന കേരളത്തിന്റെ മരണനിരക്ക് ഇപ്പോള്‍ 0.92 ശതമാനമായി. 52,281 മരണങ്ങളുമായി മഹാരാഷ്ട്രയ്ക്കു പിന്നില്‍ രണ്ടാം സ്ഥാനത്താണ് കേരളം. 1,42,316 ആണ് മഹാരാഷ്ടയിലെ മരണം.

ജനുവരിയില്‍ മാത്രം 5734 മരണങ്ങളാണ് കേരളം കൂട്ടിച്ചേര്‍ത്തത്. ജനുവരി 24-ന് ചേര്‍ത്ത 171 മരണങ്ങളില്‍ 158-ഉം പഴയ മരണങ്ങളാണ്. രേഖകള്‍ ഹാജരാക്കുന്നതില്‍ വരുന്ന താമസമാണ് കൂട്ടിച്ചേര്‍ക്കല്‍ നീട്ടുന്നത്. ഒക്ടോബര്‍ 21 മുതലാണ് കേരളം മരണപ്പട്ടിക പരിഷ്‌കരിച്ചു തുടങ്ങിയത്. കോവിഡ് പോസിറ്റീവായി ഒരു മാസത്തിനകം മരണപ്പെട്ടവരെയെല്ലാം കോവിഡ് പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് പുതിയ നിര്‍ദേശം.

കോവിഡ് വന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അമ്പതിനായിരം രൂപ സാമ്പത്തിക സഹായം നല്‍കുന്നിന്റെ മുന്നോടിയായാണിത്. എന്നാല്‍, മരണപ്പട്ടിക പരിഷ്‌കരിക്കാന്‍ കേരളം കാണിക്കുന്ന ആവേശം മറ്റു സംസ്ഥാനങ്ങള്‍ കാണിക്കുന്നില്ല. ഔദ്യോഗിക കണക്കില്‍ 10,094 മരണങ്ങള്‍ മാത്രം രേഖപ്പെടുത്തിയിട്ടുള്ള ഗുജറാത്ത് സര്‍ക്കാര്‍ സാമ്പത്തിക സഹായത്തിനുള്ള 68,370 അപേക്ഷകള്‍ അംഗീകരിച്ചതായാണ് സുപ്രീംകോടതിയെ അറിച്ചിരിക്കുകയാണ്. 89,633 അപേക്ഷകളാണ് അവിടെ ലഭിച്ചത്.മഹാരാഷ്ട്ര (23,000), ബിഹാര്‍ (6375), മധ്യപ്രദേശ് (1478) സംസ്ഥാനങ്ങളും ചണ്ഡീഗഢു (256) മാണ് കേരളത്തെ കൂടാതെ കോവിഡ് മരണപ്പട്ടിക പരിഷ്‌കരിച്ചത്.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…