ന്യൂയോര്‍ക്ക്: ഫൊക്കാന മുന്‍ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റും ന്യൂസ് ടീം അംഗവും എഴുത്തുകാരനുമായ ശ്രീകുമാര്‍ ഉണ്ണിത്താന്റെ പത്നി ഉഷ ഉണ്ണിത്താന് (56) വെസ്റ്റ്ചെസ്റ്ററില്‍ അന്തരിച്ചു. ചിറ്റാര്‍ വയ്യാറ്റുപുഴ വളഞ്ഞിവേല്‍ കുടുംബാംഗമാണ്. 1986-ല്‍ അമേരിക്കയിലെത്തി. വൈറ്റ് പ്ലെയിന്‍സ് ഹോസ്പിറ്റലില്‍ റെസ്പിറ്ററി തെറപ്പിസ്റ്റ് ആയിരുന്നു. അടൂര്‍ കൊമ്പിളയില് കുടുംബാംഗമായ ശ്രീകുമാര്‍ വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടി ഉദ്യോഗസ്ഥനാണ്. മക്കള്‍: വിഷ്ണു ഉണ്ണിത്താന് (അക്കൗണ്ടന്റ്), ശിവ ഉണ്ണിത്താന് (എന്‍ജിനിയര്‍).
സഹോദരങ്ങള്‍: തങ്കമണി പിള്ള (ഭര്‍ത്താവ് ഗുരുസ്വാമി പാര്‍ഥസാരഥി പിള്ള), വിജയമ്മ നായര്‍ (ബാബു നായര്‍), രത്നമ്മ പിള്ള, പങ്കജാക്ഷിയമ്മ, പരേതനായ മധുസൂദനന് നായര്‍ (സുജാത നായര്‍), പരേതനായ ഓമനക്കുട്ടന് നായര്‍ (മണിക്കുട്ടി), സുരേന്ദ്രന് നായര്‍ (ശൈലജ നായര്‍). സംസ്കാര വിവരം പിന്നീട്.