ബാങ്കോക്ക്: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന് വോണ്‍ (52) അന്തരിച്ചു. തായ്ലന്ഡിലെ കോ സാമുയിയിലെ വോണിന്റെ ഉടമസ്ഥതയിലുള്ള വില്ലയില്‍ ആയിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആദ്യവിവരം. അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നര്‍മാരില്‍ ഒരാളായ ഷെയ്ന് വോണ്‍, 1969 സെപ്റ്റംബര്‍ 13ന് ഓസ്ട്രേലിയയിലെ വിക്ടോറിയയിലാണ് ജനിച്ചത്. 1992ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു. ടെസ്റ്റ് വിക്കറ്റ് നേട്ടത്തില്‍ ലോകത്തെ രണ്ടാം സ്ഥാനക്കാരനാണ് ഷെയ്ന് വോണ്‍. 145 ടെസ്റ്റുകളില്‍നിന്ന് 708 വിക്കറ്റുകള്‍ നേടി.
2007 ഡിസംബര്‍ 3ന് ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ് വോണിന്റെ റെക്കോര്‍ഡ് മറികടന്നത്. 194 ഏകദിനങ്ങളില്‍നിന്ന് 293 വിക്കറ്റുകളും നേടി. ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍നിന്നായി ആയിരത്തിലധികം വിക്കറ്റ് വോണ്‍ നേടിയിട്ടുണ്ട്. മുത്തയ്യ മുരളീധരനു ശേഷം ഈ നേട്ടം കൈവരിക്കുന്ന ക്രിക്കറ്ററാണ് വോണ്‍.