പാലക്കാട്: പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കോളജ് വിദ്യാര്‍ഥിനി മരിച്ചു.പാലക്കാട് മങ്കര മഞ്ഞക്കര പടിഞ്ഞാക്കര വീട്ടില്‍ സുഗുണന്റെ മകള്‍ ശ്രീലക്ഷ്മി (19) ആണ് മരിച്ചത്. കഴിഞ്ഞ മാസം 30ന് രാവിലെ കോളജിലേക്ക് പോവുമ്പോള്‍ അയല്‍വീട്ടിലെ നായയുടെ കടിയേറ്റിരുന്നു. ആരോഗ്യ വകുപ്പ് നിര്‍ദേശിച്ച എല്ലാ വാക്സീനുകളും ശ്രീലക്ഷ്മി എടുത്തിരുന്നു.
രണ്ട് ദിവസം മുന്‍പ് പനി ബാധിച്ചു സ്വകാര്യ ക്ലിനിക്കില്‍ പരിശോധിച്ചപ്പോഴാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചത്. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലും ചികില്‍സ നടത്തി. വ്യാഴാഴ്ച പുലര്‍ച്ചെ 3ന് മരിച്ചു. കോയമ്പത്തുര് സ്വകാര്യ കോളജിലെ ബിസിഎ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. അമ്മ സിന്ധു. സഹോദരങ്ങള്‍ സനത്ത്, സിദ്ധാര്ത്ഥന്. സംസ്കാരം നടത്തി.