അച്ഛനും മകളും സഞ്ചരിച്ച ബൈക്കില്‍ ആംബുലന്‍സ് ഇടിച്ച സംഭവത്തില്‍ നാലുവയസ്സുകാരി മകളും മരിച്ചു

0 second read
0
0

തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടില്‍ അച്ഛനും മകളും സഞ്ചരിച്ച ബൈക്കില്‍ ആംബുലന്‍സ് ഇടിച്ച സംഭവത്തില്‍ നാലുവയസ്സുകാരി മകളും മരിച്ചു. ശനിയാഴ്ച ഉണ്ടായ അപകടത്തില്‍ അച്ഛന്‍ ഷിബു മരിച്ചിരുന്നു. ഡ്രൈവര്‍ക്കുപകരം മെയില്‍ നഴ്‌സ് ആയിരുന്നു ആംബുലന്‍സ് ഓടിച്ചത്. മെയില്‍ നഴ്‌സ് അമലിനെയും ഡ്രൈവറിനെയും അന്നുതന്നെ പിടികൂടിയിരുന്നു.

ശനി പുലര്‍ച്ചെ 6.20നാണ് വെഞ്ഞാറമുട്ടില്‍ അച്ഛനും മകളും സഞ്ചരിച്ച ബൈക്കില്‍ ആംബുലന്‍സ് ഇടിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷിബു മരിക്കുകയും മകള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുമായിരുന്നു. ഇടുക്കി മെഡിക്കല്‍ കോളജില്‍ രോഗിയെ എത്തിച്ചു മടങ്ങും വഴിയായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്നു പൊലീസ് അപ്പോള്‍ തന്നെ കണ്ടെത്തിയിരുന്നു.

പിന്നീട് പൊലീസ് നടത്തിയ പരിശോധനയിലാണു ഡ്രൈവറല്ല വാഹനമോടിച്ചതെന്നു കണ്ടെത്തിയത്. മെഡിക്കല്‍ കോളജ് എംപ്ലോയിസ് സൊസൈറ്റിയുടെ പേരിലുള്ള വാഹനമോടിച്ചത് മെയില്‍ നഴ്‌സായിരുന്നു. ഉറക്കക്ഷീണം കാരണം വാഹനം അമലിനെ ഏല്‍പ്പിക്കുകയായിരുന്നെന്നാണു ഡ്രൈവര്‍ പൊലീസിനു മൊഴി നല്‍കിയത്.

 

Load More Related Articles
Load More By Editor
Load More In Homage

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…