ഹിന്ദി സീരിയല്‍ നടി വൈശാലി ടക്കറിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

1 second read
0
0

ഭോപാല്‍ : ഹിന്ദി സീരിയല്‍ നടി വൈശാലി ടക്കറിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ‘യേ രിസ്താ ക്യാ കെഹ്ലാത ഹേ’, ‘സസുരാല്‍ സിമര്‍ കാ’ എന്നീ ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയയായ താരമാണ്. മധ്യപ്രദേശിലെ ഇന്‍ഡോറിലെ വീട്ടില്‍ ഞായറാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

വൈശാലിയുടെ മുറിയില്‍നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയെന്ന് ഇന്‍ഡോര്‍ അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു. മുന്‍ കാമുകന്‍ ഭീഷണിപ്പെടുത്തുകയും ശല്യം ചെയ്യുകയും ചെയ്തിരുന്നതായും, വളരെയധികം സമ്മര്‍ദത്തിലായിരുന്നു എന്നുമാണു കുറിപ്പില്‍ പരാമര്‍ശിക്കുന്നതെന്നാണ് വിവരം. ഇന്‍ഡോറില്‍ പിതാവിനും സഹോദരനുമൊപ്പമാണ് വൈശാലി താമസിച്ചിരുന്നത്. രാവിലെ വൈശാലിയെ കാണാതിരുന്നതിനെ തുടര്‍ന്നു പിതാവ് അന്വേഷിച്ചെത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

2015ല്‍ യേ രിസ്താ ക്യാ കെഹ്ലാത ഹേ എന്ന സീരിയലിലൂടെയാണ് വൈശാലി അഭിനയരംഗത്തേക്ക് എത്തുന്നത്. ബിഗ്‌ബോസ് താരം നിഷാന്ത് മല്‍ക്കാനി നായികയായ ‘രക്ഷാബന്ധന്‍’ എന്ന പരമ്പരയിലാണ് അവസാനം അഭിനയിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ അവസാനം പങ്കുവച്ചത് തമാശനിറഞ്ഞ റീലുകളും വിഡിയോകളുമാണെന്നും വൈശാലിയുടെ മരണം വിശ്വസിക്കാനാകുന്നില്ലെന്നും ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

 

 

Load More Related Articles
Load More By Editor
Load More In Homage

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…