വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്ത നവവധു തൂങ്ങി മരിച്ചു

2 second read
0
0

കുമളി: വിവാഹം കഴിഞ്ഞ് 22-ാം നാള്‍ ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്ത നവവധു തൂങ്ങി മരിച്ചു. വധശ്രമം പരാജയപ്പെടുകയും ക്വട്ടേഷന്‍ സംഘം പിടിക്കപ്പെടുകയും ചെയ്തതോടെ അന്വേഷണം തന്നിലേക്ക് വന്നു ചേരുമെന്ന് ഭയന്നാണ് ആത്മഹത്യ.തേനി ജില്ലയിലെ കമ്ബത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കമ്ബം സ്വദേശി ഭുവനേശ്വരി (21)യാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. ഭര്‍ത്താവ് ഗൗതത്തിനെ (24) കൊല്ലാനാണ് ക്വട്ടേഷന്‍ കൊടുത്തത്.

നവംബര്‍ 10 നായിരുന്നു കേബിള്‍ ടിവി ജീവനക്കാരനായ ഗൗതവുമായി ഭുവനേശ്വരിയുടെ വിവാഹം നടന്നത്. പൊലീസില്‍ ജോലിയില്‍ ചേരാന്‍ ഭുവനേശ്വരി പരിശീലനം നേടി കാത്തിരിക്കുകയായിരുന്നു. ഭര്‍ത്താവ് ജോലിക്ക് വിടില്ലെന്ന് ബോധ്യമായതോടെയാണ് വിവാഹം കഴിഞ്ഞ് 22-ാം നാള്‍ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ഭുവനേശ്വരി തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഇതിനായി മുന്‍ പരിചയക്കാരന്‍ തേനി, അനുമന്ധംപെട്ടി സ്വദേശിയായ നിരഞ്ഞ്ജന്‍ എന്ന ആന്റണിയെ സമീപിച്ചു. മൂന്നു പവന്റെ നെക്ലേസ് പണയം വച്ച് ലഭിച്ച 75000 രൂപയും നല്‍കി. ഇരുവരും തീരുമാനിച്ചതനുസരിച്ച് ഈ ഡിസംബര്‍ രണ്ടിന് ഭര്‍ത്താവിനെയും കൂട്ടി സ്‌കൂട്ടറില്‍ കുമളി, തേക്കടി സന്ദര്‍ശിച്ചു. തിരികെ പോകും വഴി കാഴ്ചകള്‍ കാണുന്നതിനായി ഇരുവരും സ്‌കൂട്ടര്‍ റോഡരുകില്‍ നിര്‍ത്തി അല്പം ദൂരം നടന്നു. തിരികെ സ്‌കൂട്ടറിനടുത്ത് എത്തിയപ്പോള്‍ ടയര്‍ പഞ്ചറായതായി കാണപ്പെട്ടതോടെ വാഹനം തള്ളിക്കൊണ്ടായി ഗൗതമിന്റെ നടത്തം.

മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം ഈ സമയത്ത് കാറില്‍ എത്തിയ ക്വട്ടേഷന്‍ സംഘം സ്‌കൂട്ടറില്‍ ഇടിച്ചെങ്കിലും ഗൗതത്തിനെ കൊലപ്പെടുത്താനായില്ല. വാഹനം നിര്‍ത്തി ഇറങ്ങിയ സംഘം ഗൗതത്തിനെ മര്‍ദ്ദിച്ചെങ്കിലും മറ്റു വാഹനങ്ങള്‍ എത്തിയതോടെ വഴിയില്‍ ഉപേക്ഷിച്ച് കടന്നു. ഇതിനു പിന്നാലെ ഗൗതം പരാതിയുമായി പോലീസിലെത്തി.

കമ്ബം പോലീസ് നടത്തിയ അന്വേഷണത്തില്‍ ക്വട്ടേഷന്‍ സംഘത്തിലെ ആന്റണി (20) ക്ക് പുറമേ പ്രദീപ് (35) മനോജ് കുമാര്‍ (20) ആല്‍ബര്‍ട്ട് (28) ജയ സന്ധ്യ (18) എന്നിവര്‍ പിടിയിലായി. ഇവര്‍ പിടിയിലായതോടെ അന്വേഷണം തന്നിലേക്ക് എത്തുമെന്ന് വ്യക്തമായതോടെയാണ് ഭുവനേശ്വരി വീടിനുള്ളില്‍ ആത്മമഹത്യ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് പണയം വെച്ച സ്വര്‍ണം പോലീസ് കണ്ടെത്തി, ക്വട്ടേഷന്‍ സംഘത്തിലെ അംഗവും ഈ കേസിലെ പ്രതിയുമായ ജെറ്റ്ലിക്കു വേണ്ടി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

 

Load More Related Articles
Load More By Editor
Load More In Homage

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…