ലൂയി വിറ്റന്‍ ജാക്കറ്റും മിനി സ്‌കര്‍ട്ടും ധരിച്ച് ശ്രദ്ധ നേടി താരസുന്ദരി ദീപിക പദുകോണ്‍. പുതിയ സിനിമ ഗഹ്രായിയാന്റെ പ്രചാരണ പരിപാടിയിലാണ് സ്‌റ്റൈലിഷ് ലുക്കില്‍ താരം തിളങ്ങിയത്.ചെക്ക് ഡിസൈനുകളുള്ള ഓഫ് വൈറ്റ് ക്രോപ്ഡ് ഡെനീം ട്രക്കര്‍ ജാക്കറ്റ് ആയിരുന്നു തിരഞ്ഞെടുത്തത്. ഗോള്‍ഡന്‍ ബട്ടനുകള്‍ ജാക്കറ്റിന് റോയല്‍ ലുക്ക് നല്‍കി. ഇതേ ഡിസൈനിലായിരുന്നു സകര്‍ട്ടും. ജാക്കറ്റിനൊപ്പം വൈറ്റ് ടി-ഷര്‍ട്ട് ആണ് പെയര്‍ ചെയ്തത്.
കമ്മലും ചുവന്ന ഹാന്‍ഡ് ബാഗുമായിരുന്നു ആക്‌സസറീസ്. ഹൈ മെസ്സി ബണ്‍ ഹെയര്‍ സ്‌റ്റൈലും ബോള്‍ഡ് മേക്കപും താരത്തിന് സ്‌റ്റൈലിഷ് ലുക്ക് നല്‍കി.ഈ ജാക്കറ്റിന് 2 ലക്ഷം രൂപയോളം വിലയുണ്ട്. 1.35 ലക്ഷത്തിന്റേതാണ് സ്‌കര്‍ട്ട് ലൂയി വിറ്റനില്‍ നിന്നുള്ള ഹാന്റ് ബാഗിന് 4.5 ലക്ഷം രൂപയാണ് വില.