ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി രാജ്യതലസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും അടയ്ക്കും. സിനിമാ തീയേറ്ററുകള്‍, മള്‍ട്ടിപ്ലെക്സുകള്‍, ജിമ്മുകള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. രാത്രി പത്തു മുതല്‍ രാവിലെ അഞ്ചുവരെ രാത്രി കര്‍ഫ്യൂവും ഏര്‍പ്പെടുത്തും. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നകാര്യം വ്യക്തമാക്കിയത്.
രണ്ടുദിവസത്തിലധികമായി 0.5 ശതമാനത്തില്‍ കൂടുതലാണ് ഡല്‍ഹിയിലെ പോസിറ്റിവിറ്റി നിരക്ക്. ഇതിനു പിന്നാലെയാണ് ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ (ജി.ആര്‍.എ.പി.) ഒന്നാം ഘട്ടമായ യെല്ലോ അലര്‍ട്ട് നടപ്പാക്കുന്നതെന്ന് ഉന്നതതല യോഗത്തിനുശേഷം കെജ്രിവാള്‍ വിശദീകരിച്ചു.