കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന് ദിലീപിന്റെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. 2 ദിവസങ്ങളിലായി ചോദ്യംചെയ്തത് 22 മണിക്കൂര്‍. മാധ്യമങ്ങളോട് പ്രതികരിക്കാതെയാണു രണ്ടാം ദിവസവും ദിലീപ് മടങ്ങിയത്. ചോദ്യംചെയ്യലിനുള്ള കോടതി അനുമതി ചൊവ്വാഴ്ച അവസാനിക്കും.
ദിലീപിന്റെ വീട്ടില്‍നിന്ന് പിടിച്ചെടുത്ത ഡിജിറ്റല്‍ രേഖകള്‍ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. ഇതു മുന്‍നിര്‍ത്തിയാണ് പ്രധാനമായും ചോദ്യം ചെയ്തത്. സംവിധായകന് ബാലചന്ദ്രകുമാറിന്റെ സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ റാഫിയെ അന്വേഷണ സംഘം വിളിച്ചുവരുത്തി. ബാലചന്ദ്രകുമാര്‍ നല്കിയ ശബ്ദരേഖയിലുള്ളവരെ തിരിച്ചറിയാനാണു റാഫിയുടെ മൊഴിയെടുത്തത്.