അമൃത്സര്‍: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേഷ് മോംഗിയ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ പാര്‍ട്ടി ഓഫിസില്‍ നടന്ന ചടങ്ങില്‍ മോംഗിയ അംഗത്വം സ്വീകരിച്ചു.ഇന്ത്യയ്ക്കായി 2003 ലോകകപ്പ് കളിച്ച ഓള്‍റൗണ്ടറാണ് പഞ്ചാബ് സ്വദേശിയായ മോംഗിയ. മോംഗിയയെ കൂടാതെ മൂന്നു പഞ്ചാബ് എംഎല്‍എമാരും ബിജെപിയില്‍ അംഗമായി. രണ്ടു കോണ്‍ഗ്രസ് എംഎല്‍എമാരും ഒരു അകാലിദള്‍ എംഎല്‍എയുമാണ് ബിജെപിയില്‍ ചേര്‍ന്നത്.
അടുത്ത വര്‍ഷം നടക്കുന്ന പഞ്ചാബ് തിരഞ്ഞെടുപ്പിനു ഒരുങ്ങുന്ന കോണ്‍ഗ്രസിന് തിരിച്ചടിയാണ് രണ്ട് എംഎല്‍എമാരുടെ പടിയിറക്കം. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും എന്നുറപ്പിച്ച നേതാവും പാര്‍ട്ടി വിട്ടതു കോണ്‍ഗ്രസിനു തലവേദനയാണ്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ പ്രതാപ് ബാജ്വയുടെ സഹോദരനും കോണ്‍ഗ്രസ് എംഎല്‍എയുമായ ഫത്തേഹ് ജങ് സിങ് ബജ്വയാണ് പാര്‍ട്ടിവിട്ടത്. ഇതോടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സഹോദരങ്ങള്‍ തമ്മിലുള്ള പോരാട്ടത്തിനു കളമൊരുങ്ങാന്‍ സാധ്യതയേറി.
ഹര്‍ഗോബിന്ദ്പുര്‍ എംഎല്‍എ ബല്‍വീന്ദര്‍ സിങാണ് പാര്‍ട്ടി ഉപേക്ഷിച്ച രണ്ടാമത്തെ കോണ്‍ഗ്രസ് എംഎല്‍എ. അകാലിദള്‍ എംഎല്‍എ റാണ ഗുര്‍മീത് സിങ്ങും ബിജെപിയില്‍ ചേര്‍ന്നു.തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബിജെപിക്ക് ആത്മവിശ്വാസം നല്‍കുന്നതാണ് ഈ രാജിയെന്നു പ്രാദേശിക നേതാക്കള്‍ അവകാശപ്പെടുന്നു.