കോട്ടയം: കന്യാസ്ത്രീ നല്കിയ ബലാല്‍സംഗ കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി കുറ്റവിമുക്തനാക്കി. പൊലീസ് ചുമത്തിയ ഏഴു വകുപ്പുകളും നിലനില്‍ക്കില്ലെന്ന് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാര്‍ വിധിച്ചു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്ന് കൈകൂപ്പി കരഞ്ഞാണ് ബിഷപ്പ് പ്രതികരിച്ചത്. ദൈവത്തിന് സ്തുതി എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തന്റെ അഭിഭാഷകരെ കെട്ടിപ്പിടിച്ചാണ് അദ്ദേഹം പൊട്ടിക്കരഞ്ഞത്.
105 ദിവസത്തെ വിസ്താരത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്. കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഏറെ വിവാദങ്ങള്‍ കണ്ട മറ്റൊരു കേസാണിത്. 25 കന്യാസ്ത്രീകള്‍, 11 വൈദികര്‍, രഹസ്യമൊഴിയെടുത്ത 7 മജിസ്ട്രേറ്റുമാര്‍, വൈദ്യപരിശോധന നടത്തിയ ഡോകട്ര് എന്നിവരെല്ലാം വിസ്താരത്തിനെത്തി. 83 സാക്ഷികളില്‍ വിസ്തരിച്ച 39 പേരും പ്രോസിക്യൂഷന് അനുകൂല നിലപാടെത്തു എന്നതാണ് പ്രത്യേകത.