റിയാദ്: വാഹനങ്ങള്‍ക്ക് വ്യത്യസ്ഥമായ അഞ്ച്തരത്തിലുള്ള ലോഗോ അടങ്ങിയ നമ്പര്‍ പ്‌ളേറ്റുകള്‍ തിരഞ്ഞെടുക്കാന്‍ സൗദിയിലെ വാഹന ഉടമകള്‍ക്ക് അവസരം. അബ്ഷിറിലെ മൈ സര്‍വീസ് വഴിയാണ് ലോഗോ തെരഞ്ഞെടുക്കാന്‍ അവസരമുള്ളത്. ഇതിനായി നിശ്ചിത ഫീസ് അടക്കണം.
വാളും പനയും കറുപ്പിലും വിവിധ നിറത്തിലുമുള്ള രണ്ട് ലോഗോകള്‍, സൗദി വിഷന്‍ ലോഗോ, മദാഇന്‍ സ്വാലിഹ് ലോഗോ, ദിര്‍ഇയ ലോഗോ എന്നീ ചിത്രങ്ങളോടെയാണ് പുതിയ നമ്പര്‍ പ്‌ളേറ്റുകള്‍ അനുവദിക്കുക. സൗദി ട്രാഫിക്ക് വിഭാഗമാണ് നമ്പര്‍പ്‌ളേറ്റ് അനുവദിക്കുക. പ്രത്യേകം ഫീസടച്ചവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക.
അബ്ഷിര്‍ പോര്‍ട്ടിലെ ‘മൈ സര്‍വീസസ്’ സന്ദര്‍ശിച്ച് ട്രാഫിക് ടാബില്‍ ലോഗോ അടക്കമുള്ള നമ്പര്‍പ്‌ളേറ്റിന് അപേക്ഷിച്ചാലാണ് പുതിയ നമ്പര്‍പ്‌ളേറ്റ് അനുവദിക്കുക. 800 റിയാല്‍ ആദ്യം ഫീസ് ഈടാക്കും. ഫീസടച്ചശേഷം ഇഷ്ടമുള്ള ലോഗോയും നമ്പര്‍ പ്‌ളേറ്റ് വിവരങ്ങളും നല്‍കുകയാണ് വേണ്ടത്.