ദുബായ്: മലയാള സിനിമയുടെ ഖ്യാതി അതിര്‍ത്തികള്‍ കടക്കാന്‍ അവസരമൊരുക്കുന്ന നഗരമാണു ദുബായ് എന്ന് നടന് പൃഥ്വിരാജ്. മലയാളികളുടെയും മലയാള സിനിമയുടെയും രണ്ടാം വീടാണിത്.
കേരളത്തിന്റെ സാംസ്കാരിക, സാമ്പത്തിക ഘടനയില്‍ നിര്‍ണായക പങ്കുവഹിക്കുന്നവരാണ് പ്രവാസികളെന്നും യുഎഇയുടെ ഗോള്‍ഡന്‍ വീസ സ്വീകരിച്ചതിനു ശേഷം പ്രതികരിച്ചു.
3-4 വര്‍ഷമായി മലയാള സിനിമയുടെ രാജ്യാന്തരവിപണിയിലുണ്ടായ വളര്‍ച്ചയ്ക്കു ശേഷമാണ് സിനിമാ പ്രവര്‍ത്തകര്‍ വലിയ സ്വപ്നങ്ങള്‍ കണ്ടുതുടങ്ങിയത്. ഇതിനു പ്രവാസികളോട് ഏറെ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.