വടക്കന്‍ എമിറേറ്റുകളിലെ വിവിധ മേഖലകളില്‍ നേരിയ തോതില്‍ മഴ പെയ്തതിനെ തുടര്‍ന്നു തണുപ്പുകൂടി

0 second read
0
0

ദുബായ്: വടക്കന്‍ എമിറേറ്റുകളിലെ വിവിധ മേഖലകളില്‍ നേരിയ തോതില്‍ മഴ പെയ്തതിനെ തുടര്‍ന്നു തണുപ്പുകൂടി. പുതുവത്സരത്തോടനുബന്ധിച്ച് ദുബായ് ഉള്‍പ്പെടെയുള്ള ഇതര മേഖലകളിലും മഴ പെയ്യുമെന്നും കടലില്‍ തിരകള്‍ ശക്തമാകുമെന്നുമാണ് റിപ്പോര്‍ട്ട്.

തീരപ്രദേശങ്ങളില്‍ മൂടിക്കെട്ടിയ അന്തരീക്ഷമാണ്. റാസല്‍ഖൈമ അല്‍ ഹുദൈബ, ഷാര്‍ജ ഖോര്‍ഫക്കാന്‍, മലീഹ, ഉമ്മുല്‍ഖുവൈന്‍ അല്‍ റഖ എന്നിവിടങ്ങളിലും അബുദാബി അല്‍ റഹ്ബയിലും അല്‍ സംഹയിലും പുലര്‍ച്ചെ നേരിയ മഴ ലഭിക്കുകയും തണുത്ത കാറ്റുവീശുകയും ചെയ്തു.

വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന സൂചന. അതേസമയം, ബീച്ചുകളില്‍ തിരക്കേറിയതോടെ പൊലീസ് നിരീക്ഷണം ശക്തമാക്കി. മൂടിക്കെട്ടിയ അന്തരീക്ഷം, മഴ, കാറ്റ് എന്നിവയുള്ളപ്പോള്‍ കടലില്‍ ഇറങ്ങരുതെന്നു മുന്നറിയിപ്പ് നല്‍കി.

Load More Related Articles
Load More By Editor
Load More In Gulf

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…