
കൊച്ചി: പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോന്‍സന്റെ കലൂരിലെ വാടകവീട്ടില്‍ കണ്ടെത്തിയ ചെമ്പോല തിട്ടൂരം വ്യാജമെന്നു പ്രാഥമിക നിഗമനം. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) ചെന്നൈയില്‍ നിന്നെത്തിയ പ്രത്യേക സംഘമാണു പ്രാഥമിക പരിശോധനയില്‍ ചെമ്പോല വ്യാജമെന്ന നിഗമനത്തിലെത്തിയത്. ശാസ്ത്രീയ പരിശോധനകള്‍ക്കു ശേഷം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് മേഖലാ ഡയറക്ടര്‍ അന്വേഷണ സംഘത്തിനു കൈമാറും.
മോന്‍സന്റെ വീട്ടില്‍ നേരത്തേ പരിശോധന നടത്തിയ എഎസ്ഐ കേരള യൂണിറ്റിന്റെ ശുപാര്‍ശ പ്രകാരമാണു പുരാരേഖകളുടെ ശാസ്ത്രീയ പരിശോധന നടത്തുന്ന ചെന്നൈ സംഘം കഴിഞ്ഞ ദിവസം മോന്‍സന്റെ വീട്ടിലെത്തി വിശദമായി പരിശോധിച്ചത്.