പത്തനംതിട്ട: മുസ്ലിം യൂത്ത് ലീഗിനെ തലോടിയും യൂത്ത് കോണ്‍ഗ്രസിനെ പരിഹസിച്ചും എഐവൈഎഫിന് കൊട്ടു കൊടുത്തും ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം. മലപ്പുറത്തും മലബാറിന്റെ ചില മേഖലകളിലും യൂത്ത്ലീഗ് സജീവമാണെന്ന് സമ്മേളനം വിലയിരുത്തി. സ്വാധീനമുള്ള സ്ഥലങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനവും സന്നദ്ധ പ്രവര്‍ത്തനവും നടത്തുന്നുവെന്നും പ്രതിനിധികള്‍ പറഞ്ഞു.
ഡിവൈഎഫ്ഐ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ യൂത്ത്കോണ്‍ഗ്രസിന് പരിഹാസംവുമുണ്ട്. കോണ്‍ഗ്രസുകാരായ ചെറുപ്പക്കാരുടെ ആള്‍ക്കൂട്ടം മാത്രമായി യൂത്ത് കോണ്‍ഗ്രസ് മാറിഓരോരുത്തരും അവരുടെ ചിത്രമുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കുക മാത്രമാണ് രാഷ്ട്രീയ പ്രവര്‍ത്തനം
പൊതുവേ ഇടതുപക്ഷ നിലപാട് സ്വീകരിക്കുന്ന സംഘടനയാണെങ്കിലും സജീവ സംഘടനാ സംവിധാനം എഐവൈഎഫനില്ലെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ മാത്രമാണ് സംഘടനാ സംവിധാനമുള്ളത് ചെറുപ്പക്കാരെ വര്‍ഗീയതയിലേക്ക് ആകര്‍ഷിക്കാന്‍ യുവമോര്‍ച്ച വ്യാപക പ്രചാരണം നടത്തുന്നുവെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ സമ്മേളനത്തില്‍ വിമര്‍ശനം ഉണ്ടായി. സ്വകാര്യമേഖലയ്ക്ക് വിദ്യാഭ്യാസം തീറെഴുതി കൊടുക്കുന്നതായിരിക്കും സ്വകാര്യ സര്‍വകലാശാലകള്‍
തൃശൂരില്‍ നിന്നുള്ള പ്രതിനിധിയാണ് സിപിഎം സമ്മേളത്തില്‍ അവതരിപ്പിച്ച വികസന രേഖയിലെ സ്വകാര്യ സര്‍വകലാശാലകള്‍ക്കെതിരെ സംസാരിച്ചത്